•2017 ഏപ്രില്‍ ഒന്ന് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
•മേയ് 24 മാര്‍ത്താണ്ഡം കായലിലെ പൊതുവഴിയും സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്കി.
•ജൂണ്‍ 17 മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പിനിക്ക് കൈനകരി നോര്‍ത്ത് വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്കി.
•ആഗസ്റ്റ് 11 മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ പുന്നമടയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പാടം നികത്തി റോഡ് പണിതെന്ന് വാർത്ത വന്നു. തുടര്‍ന്ന് വിവിധ രാഷ്്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം.
•ആഗസ്റ്റ് 17 വിഷയം നിയമസഭയില്‍ വന്നു. മന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല.
•ഒക്ടോബര്‍ 12 ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയ സര്‍വേ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി. ക്രമക്കേടുകള്‍ കണ്ടെത്തി.
•ഒക്ടോബര്‍ 13 തോമസ് ചാണ്ടിയെ പിന്തുണച്ച് എൻ.സി.പി കേന്ദ്ര നേതൃത്വം.
•ഒക്ടോബര്‍ 21
തോമസ് ചാണ്ടിയുടെ നിയമലംഘനം; കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ത്താണ്ഡം കായലില്‍ മന്ത്രി നിയമലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. നടപടിക്ക് ശിപാര്‍ശ.
•ഒക്ടോബര്‍ 23 ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈകോടതിയില്‍ ഹരജി നല്കി.
•ഒക്ടോബര്‍ 31 എൽ.ഡി.എഫ് നയിച്ച ജനജാഗ്രതാ ജാഥയ്ക്ക കുട്ടനാട് പൂപ്പള്ളിയില്‍ നടത്തിയ സ്വീകരണത്തില്‍ മന്ത്രി തോമസ് ചാണ്ടി തനിക്കെതിരെ ഒരു ചെറുവിരലനക്കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ലെന്ന് വെല്ലുവിളിച്ചു.
•നവംബര്‍ ഒന്ന് മാത്തൂര്‍ ദേവസ്വത്തിെൻറ 34.68 ഏക്കര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി തോമസ് ചാണ്ടി തട്ടിയെടുത്തെന്ന് കാട്ടി മന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്തൂര്‍ കുടുംബാംഗം രാമങ്കരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. തോമസ് ചാണ്ടിയും മകളും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് പരാതി.
•നവംബര്‍ മൂന്ന് മന്ത്രി തോമസ് ചാണ്ടിയുടെ രാജി അവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസെൻറ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
•നവംബര്‍ നാല് തോമസ് ചാണ്ടി വിഷയത്തില്‍ ത്വരിത പരിശോധന നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്.
•നവംബര്‍ ആറ് മാധ്യമ വിചാരണയ്ക്ക് മന്ത്രി തോമസ് ചാണ്ടിയെ വിട്ടു കൊടുക്കേണ്ടന്ന് സി.പി.എം.
•നവംബര്‍ 12 സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന നിലപാടെടുത്തു. അവസാന തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
•നവംബര്‍ 14 കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് ഹൈേകാടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം.
•നവംബർ 15 ഇടതുമുന്നണി ഘടകകക്ഷിയായ സി.പി.െഎയുടെ കർക്കശ നിലപാടിനെ തുടർന്നു പാർട്ടി അധ്യക്ഷൻ മുഖേന മുഖ്യമന്ത്രിക്കു രാജി നൽകി നാട്ടിലേക്കു മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.