ഹൈദരാബാദ്: െതലങ്കാന വ്യാഴാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ പോളി ങ് ബൂത്തിലേക്ക് നീങ്ങുേമ്പാൾ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും തെലങ്കാന രാഷ് ട്രസമിതിക്കും (ടി.ആർ.എസ്) തെല്ലും ആശങ്കയില്ല.
17 ലോക്സഭ സീറ്റുകളുള്ള സംസ്ഥാനത ്ത് 12 സീറ്റുകളിൽ പാർട്ടിക്കും ഹൈദരാബാദ് സീറ്റിൽ സഖ്യകക്ഷിയായ അസദുദ്ദീൻ ഒവൈസിയു ടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും വെല്ലുവിളിയില്ല. എന്നാൽ, നാലു സീറ്റുകളിൽ എതി രാളികൾ ശക്തരാണ്. പ്രചാരണത്തിന് ചുക്കാൻപിടിക്കുന്ന കെ.സി.ആറും മകനും പാർട്ടിയി ലെ രണ്ടാമനുമായ കെ.ടി. രാമറാവുവും കെ.സി.ആറിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന നില യിലാണ് ഉയർത്തിക്കാട്ടുന്നത്.
ചെവല്ല, സെക്കന്ദരാബാദ്, ഖമ്മം, നിസാമാബാദ് എന്നീ മ ണ്ഡലങ്ങളിലെ ഫലങ്ങളിൽ മാത്രമാണ് ടി.ആർ.എസിന് ആശങ്ക. ശതകോടീശ്വരനും പ്രദേശത്തെ പ്രബല നേതാവുമായ കോണ്ട വിശ്വേശര റെഡ്ഡിയാണ് ചെവല്ലയിൽ പാർട്ടിയുടെ മുഖ്യഎതിരാളി. 2014ൽ ടി.ആർ.എസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച റെഡ്ഡി പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന റെഡ്ഡിയെ നേരിടാൻ സി. രഞ്ജിത്ത് റെഡ്ഡിയെയാണ് ടി.ആർ.എസ്. കളത്തിലിറക്കിയത്.
കഴിഞ്ഞതവണ വിജയിച്ച ഏകസീറ്റായ സെക്കന്ദരാബാദ് നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബി.ജെ.പി. മുതിർന്ന നേതാവ് ബന്ധാരു ദത്താേത്രയ കൈവശംവെച്ചിരുന്ന സീറ്റിൽ മുൻ സംസ്ഥാന അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിയെ ബി.ജെ.പി മത്സരിപ്പിക്കുേമ്പാൾ ടി.ആർ.എസിനായി ടി. സായ്കിരണും കോൺഗ്രസിനായി മുൻ എം.പി അഞ്ജൻ കുമാർ യാദവുമാണ് ഗോദയിലിറങ്ങുന്നത്. നിസാമാബാദിലെ എം.പിയായ കെ.സി.ആറിെൻറ മകൾ കവിത അനായാസം തെരഞ്ഞെടുക്കപ്പെടും എന്നുകരുതിയ ഇടത്തിൽ നിന്നാണ് അവരെ ഏറെ സമ്മർദത്തിലാക്കി 179 കർഷകർ നാമനിർദേശപത്രിക സമർപ്പിച്ചത്. കോൺഗ്രസിെൻറ മധു യസ്കി ഗൗഡും ബി.ജെ.പിയുടെ ഡി. അരവിന്ദുമാണ് മുഖ്യ എതിരാളികൾ. കർഷകരുടെ സ്ഥാനാർഥിത്വം കാരണം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താൻ പാടുപെടുകയാണ് കമീഷൻ.
ഖമ്മത്ത് ടി.ആർ.എസ് സീറോ
ടി.ആർ.എസിന് ഒരുകാലത്തും വലിയ പ്രതീക്ഷ നൽകിയ മണ്ഡലമല്ല ഖമ്മം. സീറ്റ് തിരിച്ചുപിടിക്കാനായി മുൻ എം.പിമാരായ രേണുക ചൗധരി കോൺഗ്രസിനായും നാമ നാഗേശ്വര റാവു ടി.ഡി.പിക്കായും പോരാട്ടത്തിനിറങ്ങിയിരിക്കുന്ന മണ്ഡലത്തിൽ ടി.ആർ.എസ് ചിത്രത്തിലില്ല. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തിയ മുഖ്യമന്ത്രിയും കൂട്ടരും അസംഖ്യം തെരഞ്ഞെടുപ്പ് റാലികളിൽ പെങ്കടുത്തു. ഏകപക്ഷീയമായ മത്സരം നടക്കുന്നുവെന്ന പ്രതീതിയുണ്ടായതിനാൽ തന്നെ മുഖ്യപ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബി.
ജെ.പിയും പാതിവഴിയിൽ തന്നെ പിൻവാങ്ങിയ മട്ടാണ്. കോൺഗ്രസിെൻറ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി ഒരുദിവസം ചെലവിട്ട് മൂന്ന് തെരഞ്ഞെടുപ്പ് കാമ്പയിനുകളിൽ പെങ്കടുത്തപ്പോൾ സോണിയ ഗാന്ധി സംസ്ഥാനം സന്ദർശിച്ചത് പോലുമില്ല. ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനറായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നോ രണ്ടോ റാലികളിൽ മാത്രം പെങ്കടുത്തപ്പോൾ ദേശീയ അധ്യക്ഷനായ അമിത് ഷാ സന്ദർശനം റദ്ദാക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മൂന്നുമാസങ്ങൾക്കുമുമ്പ് നടത്തി ഭരണത്തിനെതിരെ വിമർശനമുന്നയിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ അവസരം കൂടിയാണ് കെ.സി.ആർ നഷ്ടമാക്കിയത്. മാസങ്ങൾ നേരത്തെ നടത്തിയ തെരഞ്ഞെടുപ്പിൽ 119ൽ 88 സീറ്റുകളുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് കെ.സി.ആർ ഭരണത്തുടർച്ച കൈവരിച്ചത്.
കോൺഗ്രസ് 19ലും ബി.ജെ.പി അഞ്ച് സീറ്റിലുമൊതുങ്ങി. തൊട്ടുപിന്നാലെ കോൺഗ്രസിെൻറ 19ൽ 10 എം.എൽ.എമാരും നിരവധി മുതിർന്ന നേതാക്കളും ടി.ആർ.എസിലേക്ക് കൂറുമാറിയതോടെ കെ.സി.ആർ അപ്രമാദിത്വം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നിയമസഭയിൽ കോൺഗ്രസിെൻറ സഖ്യകക്ഷിയായി മത്സരിച്ച തെലുഗുദേശം പാർട്ടി (ടി.ഡി.പി) ഇക്കുറി സ്ഥാനാർഥികളെ നിർത്തിയതുപോലുമില്ല.
ഭരണം നിലനിര്‍ത്താന്‍ ടി.ആര്.എസിനെ സഹായിച്ച പദ്ധതിയാണ് ‘റൈത്തു ബന്ധു’. ഏക്കറൊന്നിന് എല്ലാ കര്‍ഷകര്‍ക്കും 4000 രൂപ വീതം നൽകുന്നതാണിത്.
പദ്ധതിയുടെ കീഴിലുള്ളത് 58.33 ലക്ഷം കര്‍ഷകര്‍. ഈ പദ്ധതിയുടെ അനുകരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. റാലികളിൽ മോദിയെയും രാഹുലിനെയും കടന്നാക്രമിക്കുന്ന റാവു ഇരുവരും പരാജയമെന്നാണ് വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.