കോഴിക്കോട്: സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിെൻറയും ത്വാഹ ഫസലിെൻറയും പേര ിൽ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാറിെൻറയും ബി.ജെ.പിയുടെയും നീക്കം സംസ ്ഥാന സർക്കാറിനും സി.പി.എമ്മിനും തലവേദനയാകുന്നു. കരിനിയമത്തിനെതിരെ െപാതുസമൂഹം പ്രതികരിക്കുേമ്പാഴും കേന്ദ്രത്തെ പേടിച്ച് കരുതലോടെയാണ് സർക്കാറിെൻറ നീക്കങ്ങൾ.
യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തിയിരുന്നു. നിയമം നടപ്പാക്കാൻ പാടില്ലെന്ന് പാർട്ടി നേതാക്കൾ പറയുന്നത് അംഗീകരിക്കാനാവില്ലെന്ന മുരളീധരെൻറ അഭിപ്രായം തന്നെയാണ് ബി.ജെ.പി നേതാക്കളും പങ്കുവെച്ചത്. സി.പി.എം പ്രവർത്തകർ മാവോവാദി പ്രവർത്തനങ്ങളിലേർപ്പെട്ടു എന്ന രീതിയിലാണ് ബി.ജെ.പിയുെട പ്രചാരണം. ഭീകരവാദം തടയാനുള്ള നിയമം സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ ദുർബലമാക്കുന്നുവെന്നാണ് ബി.ജെ.പിയുെട വാദം. െപാലീസിെൻറ ചില പ്രചാരണങ്ങളും സംഘ്പരിവാറിന് വിഷയം ആളിക്കത്തിക്കാൻ സഹായകമാവുകയാണ്. ബി.ജെ.പിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോപിക്കുന്ന ‘അർബൻ നക്സലുകൾ’ എന്ന പ്രയോഗമാണ് ഈ കേസിൽ പൊലീസ് ഉദ്ധരിക്കുന്നത്. സംഘ്പരിവാറിെൻറ പദപ്രയോഗങ്ങൾ കേരള പൊലീസിെൻറ നിഘണ്ടുവിലെത്തിയത് അത്ഭുതകരമാണെന്നാണ് സി.പി.എം പ്രവർത്തകർവെര പറയുന്നത്. കേന്ദ്ര ഇൻറലിജൻസും ഈ കേസിെൻറ പിന്നാലെയുണ്ട്. കോഴിക്കോട് കോടതിയിൽ തിങ്കളാഴ്ച കേന്ദ്ര ഇൻറലിജൻസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
അതേസമയം, യു.എ.പി.എ പുനഃപരിശോധിക്കണെമന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും െപാലീസ് നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് സൂചന. കോഴിക്കോട്ട് മാവോവാദി സാന്നിധ്യമുണ്ടെന്നാണ് പൊലീസിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.