താനെ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന. ബി.ജെ.പിയെ മൂർഖൻ പാമ്പിനോട് ഉപമിച്ചാണ് ശിവസേന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സാസാരിച്ചത്.
‘ഞങ്ങൾ കഴിഞ്ഞ 25 വർഷമായി മൂർഖൻ പാമ്പുമായി സഖ്യത്തിലായിരുന്നു. അതിപ്പോൾ വിഷപ്പല്ല് പുറത്തുകാണിക്കാൻ തുടങ്ങിയിരിക്കുന്നു. അതെങ്ങനെ നശിപ്പിക്കണമെന്ന് എനിക്കറിയാം’ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ബി.െജ.പിയെ ഉദ്ദേശിച്ച് പറഞ്ഞു.
ബി.െജ.പിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് ഒരേ തെറ്റ് ആവർത്തിക്കാൻ സേന ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അകാരണമായി സീറ്റുകൾക്ക് ആവശ്യമുന്നയിച്ചത് ചൂണ്ടിക്കാട്ടി ഇൗ സഖ്യം െകാണ്ട് സേനക്ക് ദോഷം മാത്രമാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കൈയിലെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസും ശ്രമിക്കുന്നതെന്നും താക്കറെ ആരോപിച്ചു.
നേരത്തെ, ഇന്ത്യയുടെ സ്രഷ്ടാവാണു താൻ എന്ന രീതിയിലാണു നരേന്ദ്ര മോദിയുടെ പെരുമാറ്റമെന്നും സ്വയം രാഷ്ട്രപിതാവായി സങ്കൽപ്പിച്ചാണു മോദി പ്രവർത്തിക്കുന്നതെന്നും ഉദ്ധവ് താക്കറെ വിമർശിച്ചിരുന്നു.
അതേസമയം, സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായി ഗവർണർക്ക് കത്തുെകാടുക്കുകയാണ് ഉദ്ധവ് താക്കറെ ചെയ്യേണ്ടതെന്ന് എൻ.സി.പി നേതാവ് ശരത് പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.