കോട്ടയം: പി.ജെ. ജോസഫിന് കോട്ടയം ലോക്സഭ സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനത്തിൽന ിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ്-എം നേതൃത്വം. ജോസഫിന് സീറ്റ് നിഷേധിച്ചത് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റിയടക്കം എല്ലാതലത്തിലും ചർച്ചചെ യ്ത ശേഷമാണെന്നും ഇക്കാര്യത്തിൽ പുനർവിചിന്തനത്തിനില്ലെന്നും വൈസ് ചെയർമാൻ ജോസ ് കെ. മാണി പരസ്യമായി പറഞ്ഞതോടെ കേരള കോൺഗ്രസിലും യു.ഡി.എഫിലും രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി യു.ഡി.എഫ് നേതാക്കൾ രംഗത്തുവന്നു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും കെ.എം. മാണിയോടും പി.ജെ. ജോസഫിനോടും ആവശ്യപ്പെട്ടു.
ഇതിനിടെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.എം. മാണി, ജോസ് കെ. മാണി എന്നിവരുമായി ഫോണിലും സംസാരിച്ചു. കേരള കോൺഗ്രസിലെ പ്രതിസന്ധി തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ട പി.ജെ ജോസഫ് യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ചർച്ച നടത്തും. തുടർന്ന് മുസ്ലിം ലീഗ്, ആർ.എസ്.പി നേതാക്കളെയും കാണും. അതിനു വേണ്ടിപി.ജെ. ജോസഫ് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുെട ജഗതിയിലുള്ള വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പ്രശ്നത്തിന് സമവായമുണ്ടാകുമെന്ന പ്രതീക്ഷയാണ് പി.ജെ. ജോസഫ് പങ്കുവെച്ചത്.
കോട്ടയത്ത് മത്സരിക്കണമെന്ന് ജോസഫിനു മേൽ പഴയ കേരള കോൺഗ്രസ് ജെ വിഭാഗത്തിെൻറ സമ്മർദമുണ്ടെങ്കിലും യു.ഡി.എഫിനെ ദുർബലെപ്പടുത്തുന്ന തീരുമാനം വേണ്ടെന്നാണ് നിലപാട്. യു.ഡി.എഫ് നേതാക്കളുടെ തീരുമാനം കാത്തിരിക്കാനാണ് പാർട്ടി പ്രവർത്തകർക്ക് ജോസഫ് നൽകുന്ന സന്ദേശം.
കോട്ടയം സീറ്റ് നിഷേധിക്കപ്പെട്ടതിനേക്കാളുപരി, പിൻവാതിലിലൂടെയുള്ള ‘ഒാപേറഷനാണ്’ കെ.എം. മാണി നടത്തിയതെന്ന വികാരമാണ് ജോസഫിന്. വിഷയം കേരള കോൺഗ്രസിെൻറ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെെട്ടങ്കിലും ആവശ്യമെങ്കിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും ഇരുവരും വ്യക്തമാക്കി. ബെന്നി ബെഹനാനും ഇക്കാര്യം ആവർത്തിച്ചു. തിരക്കിട്ട് കെ.എം. മാണി നടത്തിയ സ്ഥാനാർഥി പ്രഖ്യാപനത്തിലുള്ള അമർഷം കോൺഗ്രസ് നേതൃത്വം മറച്ചുവെക്കുന്നില്ല.
അതിനിടെ, പ്രചാരണരംഗത്ത് സജീവമാകാൻ തോമസ് ചാഴികാടനോട് കെ.എം. മാണി നിർദേശിച്ചു. എം.എൽ.എമാർ, സംസ്ഥാന ഭാരവാഹികൾ, ജില്ല നേതാക്കൾ എന്നിവരോട് പ്രചാരണത്തിനിറങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു.
ചാഴികാടൻ ഒൗദ്യോഗിക സ്ഥാനാർഥിയായിരിക്കുമെന്നും യു.ഡി.എഫ് അേദ്ദഹത്തിെൻറ വിജയത്തിനായി രംഗത്തുവരണമെന്നും മാണി പറഞ്ഞു. ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിരവധി പേർ കേരള കോൺഗ്രസിൽനിന്ന് രാജിവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.