സിദ്ധാർഥന്റെ മരണത്തില്‍ നിന്നും എസ്.എഫ്.ഐ ഒന്നും പഠിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ

പറവൂര്‍: സിദ്ധാർഥന്റെ മരണത്തില്‍ നിന്നും എസ്.എഫ്.ഐ ഒന്നും പഠിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിദ്ധാർഥന്റെ മരണം ഇപ്പോഴും എസ്.എഫ്.ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ലെന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള സര്‍വകലാശാല യുവജനോത്സവത്തോടനുബന്ധിച്ച് വ്യാപകമായി കെ.എസ്.യു വിജയിച്ച കേളജുകളിലെ യൂനിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ക്രൂരമായി ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് എസ്.എഫ്.ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. സിദ്ധാർഥന്റെ മരണമെങ്കിലും എസ്.എഫ്.ഐ ക്രിമനലുകളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍വകലാശാല യുവജനോത്സവത്തില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് പോകുകയാണ്.

എവിടെയെല്ലാം കെ.എസ്.യു പുതുതായി ജയിച്ചിട്ടുണ്ടോ അവിടെയുള്ള എല്ലാ യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും വളഞ്ഞിട്ട് അടിക്കുകയാണ്. ഇത് തുടരാനാണ് ഭാവമെങ്കില്‍ കെ.എസ്.യുവിന്റെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും. ഞങ്ങളുടെ കുട്ടികളെ എസ്.എഫ്.ഐയുടെ കാടത്തത്തിന് വിട്ടുകൊടുക്കാനാകില്ല. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആരുമില്ലെ. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പൊലീസും സി.പി.എമ്മും തയാറായില്ലെങ്കില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - VD Satheesan said that SFI has not learned anything from Siddharth's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.