പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ സമരങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ സമരങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന് പ്രതിരക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേയറെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും നടന്ന നിയമസഭാ മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ടാണ് നടത്തിയത്.

യാതൊരു പ്രകോപനവുമില്ലാത്ത സമരക്കാര്‍ക്ക് നേരെ മുന്നറിയിപ്പ് പോലും നല്‍കാതെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിനെതിരെയാണ് ഗ്രനേഡ് എറിഞ്ഞത്. ഗ്രനേഡ് പൊട്ടി നെയ്യാറ്റിന്‍കര സ്വദേശിയായ വിഷ്ണുവിന്റെ കാല് തകര്‍ന്നു. കാല് തകര്‍ന്ന് ചോര വാര്‍ന്നു റോഡില്‍ കിടന്നിട്ട് ആംബുലന്‍സ് സൗകര്യം നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പൊലീസ് തയാറായില്ല. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മർദത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയാറായത്.

കാലിനു ഗുരുരുതരമായി പരിക്ക് പറ്റിയ വിഷ്ണു ചികിത്സയിലാണ്. കാലിന്റെ ചലനശേഷി തന്നെ വീണ്ടെടുക്കാനാകുമോയെന്ന് സംശയമാണ്. നടപടിക്രമങ്ങള്‍ ലംഘിച്ച് ക്രൂരമായ വേട്ട നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that the police brutally suppressed the protests against the back door appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.