വാര്‍ത്ത കൊടുത്തവര്‍ക്ക് കണ്ട് സമാധാനിക്കാമെന്നല്ലാതെ ആര് വിചാരിച്ചാലും യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാനാകില്ല -വി.ഡി സതീശൻ

തിരുവനന്തപുരം: സര്‍വകലാശാല ബില്ലുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭിന്നതയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ വ്യാജമാണ്. ബില്‍ പരിഗണനക്കെടുക്കുമ്പോള്‍ അത് വ്യക്തമാകുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും കാര്യത്തില്‍ യു.ഡി.എഫിന് ഒറ്റ നിലപാടാണ്. എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച നടത്തി യു.ഡി.എഫിന്റെ അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. നിയമസഭയില്‍ 41 പേരും ഒറ്റ പാര്‍ട്ടിയെ പോലെയാണ് സംസാരിക്കുന്നത്. വാര്‍ത്ത കൊടുത്തവര്‍ക്ക് കണ്ട് സമാധാനിക്കാമെന്നല്ലാതെ ആര് വിചാരിച്ചാലും യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാനാകില്ല.

ഗവര്‍ണറുടെ കാര്യത്തില്‍ വിഷയാധിഷ്ഠിതമാണ് യു.ഡി.എഫ് നിലപാട്. ധനമന്ത്രിക്കെതിരെ ഗവര്‍ണര്‍ സംസാരിച്ചപ്പോഴും മുഖ്യമന്ത്രിയേക്കാള്‍ ശക്തമായി പ്രതികരിച്ചത് പ്രതിപക്ഷമാണ്. കൊടുക്കല്‍ വാങ്ങലുകള്‍ അവസാനിച്ചപ്പോഴാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സംസാരിക്കാന്‍ തീരുമാനിച്ചത്. അതിന് മുമ്പ് ഇരുകൂട്ടരും ഒറ്റക്കെട്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - VD Satheesan says that the news about the split in the UDF is false

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.