മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിനായി പ്രധാനകക്ഷികളുടെ സ്ഥാനാർഥികൾ ബുധനാഴ്ച നാമനിര്‍ദേശ പത്രിക നൽകി. എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീർ മലപ്പുറത്തും യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ വേങ്ങരയിലുമാണ് പത്രിക നൽകിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.സി. നസീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീർ പത്രിക സമര്‍പ്പിച്ചത്. സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍നിന്ന് നേതാക്കളായ പാലോളി മുഹമ്മദ്കുട്ടി, എ. വിജയരാഘവന്, ടി.കെ. ഹംസ, പി.പി. സുനീർ, ഇ.എന്‍. മോഹന്‍ദാസ്, കെ.പി. ഇസ്മയില്‍ തുടങ്ങിയവര്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീറിെൻറ ഡമ്മി കെ.ടി. അലവിക്കുട്ടിയും പത്രിക നൽകി.
യു.ഡി.എഫ് സ്ഥാനാർഥി കെ.എന്‍.എ. ഖാദര്‍ ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസര്‍ നിബു ടി. കുര്യന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ മലപ്പുറത്ത് യു.ഡി.എഫ് നേതൃയോഗത്തിൽ പെങ്കടുത്ത കെ.എൻ.എ. ഖാദർ ഉച്ചക്ക് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലെത്തി പത്രിക തങ്ങളില്‍നിന്ന് ഏറ്റുവാങ്ങിയാണ് വേങ്ങരയിലേക്ക് പുറപ്പെട്ടത്. ഒരു മണിയോടെ പത്രിക സമർപ്പിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് എന്നിവർ കൂടെയുണ്ടായിരുന്നു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി. നസീറും ഉപവരണാധികാരി നിബു ടി. കുര്യന് മുമ്പാകെ പത്രിക സമർപ്പിച്ചു. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തി ഉച്ചക്ക് 12.15നാണ് പത്രിക സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.