റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖരുടെ വാശിയേറിയ പ്രചാരണത്തിന് ശേഷം ഛത്തിസ്ഗഢിൽ വോെട്ടടുപ്പ് തുടങ്ങി. 90 അംഗ നിയമസഭയിലെ 18 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ആദ്യഘട്ട വിധിയെഴുത്ത്.
2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ സെമിൈഫനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഛത്തിസ്ഗഢിലെ 72 മണ്ഡലങ്ങളിലേക്ക് നവംബർ 20നാണ് രണ്ടാംഘട്ട വോെട്ടടുപ്പ്. മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നവംബർ 28നും ഡിസംബർ ഏഴിനുമാണ് തെരഞ്ഞെടുപ്പ്.
വാഗ്ദാനങ്ങളുടെ പെരുമഴ തീർത്താണ് ഛത്തിസ്ഗഢിൽ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചത്. മദ്യ നിരോധനം, പലിശരഹിത വായ്പ, സൗജന്യ അരി, നക്സലുകളില്ലാത്ത ഛത്തിസ്ഗഢ്, കർഷകരുടെ വായ്പ എഴുതിത്തള്ളൽ എന്നിവയാണ് പ്രമുഖ പാർട്ടികളുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോവാദികൾ ആഹ്വാനംചെയ്തിട്ടുണ്ട്. മാവോവാദികളുടെ ശക്തികേന്ദ്രമായ ബസ്തർ ഉൾപ്പെടുന്ന മേഖലയിലാണ് മുഖ്യമന്ത്രി രമൺസിങ് ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധിതേടുന്നത്.
ഡിസംബർ 11നാണ് വോെട്ടണ്ണൽ. ഛത്തിസ്ഗഢിൽ 1.85 കോടി വോട്ടർമാരാണുള്ളത്. മധ്യപ്രദേശിൽ അഞ്ചുകോടിയിലേറെയും രാജസ്ഥാനിൽ 4.75 കോടിയും വോട്ടർമാരാണുള്ളത്. തെലങ്കാനയിൽ 2.6 കോടിയും മിസോറമിൽ 7.6 ലക്ഷവും വോട്ടർമാരുമുണ്ട്. മധ്യപ്രദേശ് 230, രാജസ്ഥാൻ 200, തെലങ്കാന 119, മിസോറാം 40 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ നിയമസഭ സീറ്റുകളുടെ എണ്ണം.
ഛത്തിസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടാണ് മത്സരം. എന്നാൽ, ഛത്തിസ്ഗഢിൽ കോൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുേമ്പാൾ തന്നെ അജിത്ജോഗിയുടെ ജനത കോൺഗ്രസും മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയും സഖ്യത്തിൽ മത്സരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. കിങ്മേക്കറാവാനല്ല, സംസ്ഥാനം ഭരിക്കാനാണ് മത്സരിക്കുന്നതെന്നാണ് മുൻമുഖ്യമന്ത്രിയായ അജിത്ജോഗി പറയുന്നത്.
2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 49ഉം കോൺഗ്രസിന് 39ഉം സീറ്റുകളാണ് ലഭിച്ചത്. ബി.എസ്.പിയും സ്വതന്ത്രനും ഒാരോ മണ്ഡലത്തിൽ ജയിച്ചു. 2013ൽ ബി.എസ്.പിയുടെ വോട്ട് 4.27 ശതമാനമായിരുന്നു. ദലിത് വോട്ടുകൾ മായാവതി പിടിച്ചാൽ ഛത്തിസ്ഗഢിലെ രാഷ്ട്രീയ ചിത്രം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.