ന്യൂഡൽഹി: നല്ലൊരു പാർലമെേൻററിയനായ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാൻ കഴിഞ്ഞാൽ വർഗീയതക്കും ഫാഷിസത്തിനും എതിരായി പാർട്ടി നടത്തുന്ന േപാരാട്ടത്തിന് ശക്തിപകരുമെന്ന് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ.
സി.പി.എം ദുർബലമായ സാഹചര്യത്തിൽ പാർലമെൻററി ജനാധിപത്യത്തിൽ ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കാൻ ലഭിക്കുന്ന അവസരം കളഞ്ഞുകുളിക്കുന്നത് അബദ്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച സി.സിയിൽ സീതാറാം യെച്ചൂരിയുടെ രാജ്യസഭ സ്ഥാനാർഥിത്വത്തിന്മേലുള്ള ചർച്ചയിലാണ് തെൻറ നിലപാട് വി.എസ് വ്യക്തമാക്കിയത്. അദ്ദേഹം നേതൃത്വത്തിന് നൽകിയ ഇതു സംബന്ധിച്ച് കുറിപ്പ് കേന്ദ്ര കമ്മിറ്റിയിൽ മറ്റൊരംഗം വായിക്കുകയാണുണ്ടായത്.
പാർലമെൻററി ജനാധിപത്യത്തിൽ ഒരു പാർട്ടിയുടെ ശക്തി കണക്കാക്കുന്നത് ജനപ്രതിനിധികളുടെ എണ്ണം തൂക്കി നോക്കിയാണെന്നിരിക്കെ അത് വർധിപ്പിക്കാൻ ലഭിക്കുന്ന അവസരം വേണ്ടെന്നുവെക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമോ വേണ്ടയോ എന്ന വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യണം. ഫാഷിസത്തിെൻറ കടന്നുകയറ്റവും രാജ്യത്തെ വർഗീയവത്കരണവും ചെറുക്കണമെന്നാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്.
പാർട്ടി പ്രവർത്തിക്കുന്ന പാർലമെൻററി ജനാധിപത്യ വ്യവസ്ഥയിലൂടെ വർഗീയവത്കരണത്തെയും ഫാഷിസത്തെയും ചെറുക്കുക എന്നതാണ് പാർട്ടി നിലപാട്. പാർലമെൻററി ജനാധിപത്യത്തിൽ പങ്കാളിയായി വർഗീയതയെ ചെറുക്കണമെങ്കിൽ ജനപ്രതിനിധികളുടെ എണ്ണമാണ് പ്രധാനം. അതാണ് തൂക്കിനോക്കപ്പെടുന്നത്. വർഗീയതക്ക് എതിരായ പാർട്ടിയുടെ പ്രഖ്യാപിത നിലപാട് നടപ്പാക്കാൻ കൈയിൽ കിട്ടുന്ന ആയുധം ഉപയോഗിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ നീക്കുപോക്കുകൾക്ക് തയാറാവുന്നത് പാർലമെൻററി ജനാധിപത്യ വ്യവസ്ഥയിൽ ശക്തി നേടാനാണെന്നും വി.എസ് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.