1.8 കിലോമീറ്റർ വീതിയുള്ള ഛിന്നഗ്രഹം വരുന്നു; ഈ മാസം, ഭൂമിയെ മുട്ടിയുരുമ്മി!

വാഷിങ്ടൺ: 1.8 കിലോമീറ്റർ വീതിയുള്ള, അപകടകരമായേക്കാവുന്ന ഒരു ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക് എത്തുന്നുവെന്ന് ശാസ്ത്രജ്ഞർ. സൂര്യനുചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇത് ഭൂമിയോട് അടുത്ത് വരുന്നത് . മണിക്കൂറിൽ 47,196 കിലോമീറ്റർ വേഗതയിലാണ് ഈ ഛിന്നഗ്രഹം കടന്നുപോവുക.

ഈ മാസം അവസാനത്തോടെ അത് ഭൂമിയുടെ അരികിലേക്കെത്തും. അതേസമയം ഒരു പ്രശ്നവും ഉണ്ടാക്കാതെ ഭൂമിക്കരികിലൂടെ കടന്നുപോകുമെങ്കിലും നാസ അപകടസാധ്യതയുള്ളതായി തരംതിരിച്ച പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ ഛിന്നഗ്രഹം. 1989ൽ പലോമർ ഒബ്സർവേറ്ററിയിൽ നിന്ന് കണ്ടെത്തിയ, 1989 JA എന്ന് പേരിട്ടിരിക്കുന്ന ഇതിനെ ഭൂമിക്കടുത്ത് വരുമ്പോൾ ബൈനോക്കുലർ ഉപയോഗിച്ച് കാണാൻ കഴിയും. ഭൂമിക്ക് 40,24,182 കിലോമീറ്റർ അകലെയാണ് ഛിന്നഗ്രഹം വരുന്നത്. 1996ലാണ് മുമ്പ് ഭൂമിക്കടുത്തുകൂടി ഇത് കടന്നുപോയത്. അന്ന് ഭൂമിയുടെ നാല് ദശലക്ഷം കിലോമീറ്റർ അകലെക്കൂടിയായിരുന്നു ഇതിന്റെ സഞ്ചാരം.

2022 മേയ് മാസത്തിലെ ഭൂമിയുമായുള്ള ഈ കൂടിക്കാഴ്ചക്ക് ശേഷം ഇനി 2029 സെപ്റ്റംബറിലായിരിക്കും ഈ ഛിന്നഗ്രഹം അടുത്തേക്കുവരുക. 2055ലും 2062ലും ഇതുപോലെ സമാഗമമുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Tags:    
News Summary - 1.8 kilometers wide potential hazardous asteroid to come close to Earth in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.