Image: NASA/Victor Zelentsov

‘പാറ കൊടുത്ത പണി’; സ്പേസ് സ്റ്റേഷനിൽ ‘കുടുങ്ങി’യവരെ തിരിച്ചെത്തിക്കുമെന്ന് റഷ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌.എസ്‌.എസ്) കുടുങ്ങിയ മൂന്ന് ബഹിരാകാശയാത്രികർ ഈ വർഷം സെപ്തംബറിൽ ഭൂമിയിൽ തിരിച്ചെത്തുമെന്ന് റഷ്യ. റിട്ടേൺ ക്യാപ്‌സ്യൂളിലെ ചോർച്ചയെത്തുടർന്നായിരുന്നു റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോകോപിയേവ്, ദിമിത്രി പെറ്റെലിൻ, യു.എസ് ബഹിരാകാശയാത്രികൻ ഫ്രാൻസിസ്കോ റൂബിയോ എന്നിവർ കഴിഞ്ഞ വർഷം ഐ.എസ്.എസിൽ കുടുങ്ങിയത്.

അവരെ റീപ്ലേസ്മെന്റ് കാപ്‌സ്യൂളായ സോയൂസ് എംഎസ് -23 ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നാണ് റഷ്യ ചൊവ്വാഴ്ച അറിയിച്ചത്. മാർച്ചിൽ തങ്ങളുടെ ദൗത്യം അവസാനിപ്പിക്കാനിരുന്നതായിരുന്നു മൂവർ സംഘം. എന്നാൽ, രണ്ട് മാസം മുമ്പ് അവരുടെ സോയൂസ് എം.എസ് -22 ക്യാപ്‌സ്യൂളിന്റെ കൂളിങ് സിസ്റ്റത്തിൽ ചോർച്ചയുണ്ടായതോടെ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.

Image: Mark Garcia/NASA

സ്​പേസ് റോക്ക് അല്ലെങ്കിൽ ബഹിരാകാശ പാറയുടെ (മൈക്രോമെറ്റിറോയിഡ്) ചെറിയ കണിക ഉയർന്ന വേഗതയിൽ കാപ്‌സ്യൂളിൽ പതിച്ചതാണ് എം.എസ്-22 ബഹിരാകാശ പേടകത്തിന് ചോർച്ചയുണ്ടാക്കിയതെന്നാണ് നാസയുടെയും റഷ്യയുടെ റോസ്‌കോസ്‌മോസിന്റെയും നിഗമനം. മുമ്പും ബഹിരാകാശ പേടകങ്ങൾക്കും സ്​പേസ് സ്റ്റേഷനും മൈക്രോമെറ്റിറോയിഡുകൾ ചെറിയ തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ​ഇത്ര വലിയ ആഘാതമുണ്ടാക്കുന്നതെന്ന് റോസ്കോസ്മോസ് അറിയിച്ചു.

റീപ്ലേസ്‌മെന്റ് ക്യാപ്‌സ്യൂളായ സോയൂസ് എംഎസ്-23 ഫെബ്രുവരി 24-ന് വിക്ഷേപിക്കുകയും ഫെബ്രുവരി 26-ന് ഐ.എസ്.എസിൽ ഡോക്ക് ചെയ്യുകയും ചെയ്യും. അതേസമയം കേടായ എം.എസ്-22 ബഹിരാകാശ പേടകം മാർച്ചിൽ ക്രൂവില്ലാതെ ഇറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

Tags:    
News Summary - 3 stranded astronauts on ISS to return soon: Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.