റാസല്‍ഖൈമ: റാസല്‍ഖൈമ വേദിയായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ഫോറന്‍സിക് സയന്‍സ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ഇന്ത്യയുള്‍പ്പെടെ 29 രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനം റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ സാന്നിധ്യത്തിലാണ് തുടക്കമായത്. റാക് മൂവ് ഇന്‍ പിക്ക് ഹോട്ടലില്‍ മൂന്ന് ഹാളുകളിലായി നടക്കുന്ന സമ്മേളനത്തില്‍ 96 പ്രഭാഷണങ്ങളും 156 പഠന റിപ്പോര്‍ട്ടുകളുമാണ് അവതരിപ്പിക്കപ്പെടുന്നത്.
പ്രഫ. ഡോ. ക്ലൗഡ് റൗക്സ്, പ്രഫ. ഡെനീസ് എ. കുസാക്ക്, ഡോ. ഉവോ ഒ. ഇസ്, പ്രഫ. ഡോ. അഷ്റഫ് മെസയാനി, ഡോ. ഹിഷാം ഫറഗ്, റിട്ട. ലഫ്റ്റനന്റ് ജനറല്‍ ഡോ. ഫഹദ് അല്‍ ദൊസരി, ഡോ. മുഹമ്മദ് അഷ്റഫ് താഹിര്‍, ഡോ. പീറ്റര്‍ ഡബ്ല്യു. പെഫഫറി, പ്രഫ. ഡോ. മൊന എല്ഗൊഹറി, പ്രഫ. ഡോ. അബീര്‍ അഹമ്മദ് സെയ്ദ് തുടങ്ങിയവരാണ് ആദ്യ ദിനത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയത്. റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അധ്യക്ഷത വഹിച്ചു.
ജനറല്‍ റിസോഴ്സ് അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ തയ്ര്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഫോറന്‍സിക് സയന്‍സ് രംഗത്തെ അറിവുകള്‍ പങ്കുവെക്കുന്നതിനോടൊപ്പം പ്രഫഷനല്‍ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ലോകം ആഗോള ഗ്രാമത്തിലേക്ക് ചുരുങ്ങുന്നതിനൊപ്പം വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും യോജിച്ച പോരാട്ടത്തിനും സങ്കീര്‍ണ കേസുകളുടെ പരിഹാരത്തിന് സഹായിക്കുന്ന ചര്‍ച്ചകളും സമ്മേളനത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.