വ്യാഴത്തെ കുറിച്ച് പഠിക്കാൻ 'ജ്യൂസ്'

ന്യൂയോർക്: സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമാണ്. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ശനിയെ ആണ് വ്യാഴം കടത്തിവെട്ടിയത്. വ്യാഴത്തിനു ചുറ്റും പതിയിരിക്കുന്ന 12 ഓളം പുതിയ ​ഉപഗ്രഹങ്ങളെയാണ് അടുത്തിടെ കണ്ടെത്തിയത്. ഇപ്പോൾ 92 ഉപഗ്രഹ​ങ്ങ​ളാണ് വ്യാഴത്തിനുള്ളത്. വ്യാഴത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ജ്യൂസ് (ജൂപ്പിറ്റർ ഐസി മൂൺസ് എക്‌സ്‌പ്ലോറർ ) എന്ന പേരിലുള്ള ഒരു പേടകം തയാറെടുക്കുകയാണ്. ഏപ്രിലിലാണ് പര്യവേക്ഷണം തുടങ്ങുക.

ഏപ്രിൽ 13നാണ് വിക്ഷേപണം. എട്ടുവർഷമാണ് ഇതിന്റെ കാലാവധി. വ്യാഴത്തിലെ മഞ്ഞുമൂടിയ ഉപഗ്രഹങ്ങളെ പര്യവേക്ഷണം ചെയ്യുകയാണ് ​പേടകത്തിന്റെ പ്രധാന ദൗത്യം.ഒപ്പം ഈ ഗ്രഹത്തിന്റെ പരിണാമത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. ഭൂമിയേക്കാൾ സൂര്യനിൽ നിന്ന് അഞ്ചിരട്ടി അകലെയാണ് വ്യാഴം.അതാണ് പേടകത്തിന് വ്യാഴത്തിൽ എത്തിച്ചേരാനുള്ള പ്രധാന വെല്ലുവിളി.

Tags:    
News Summary - A mission named Juice will look for a habitable place around Jupiter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.