ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ സൗര ദൗത്യമായ ആദിത്യ- എൽ വൺ വിജയകരമായ യാത്ര തുടരുന്നു. ഞായറാഴ്ച പുലർച്ച 2.30ന് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയർത്തി. ഭൂമിയിൽനിന്ന് കുറഞ്ഞത് 296 കിലോമീറ്ററും കൂടിയത് 71,767 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലൂടെയാണ് ആദിത്യ സഞ്ചരിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് ആദിത്യ നീങ്ങുന്നത്.
മൊറീഷ്യസിലെയും പോർട്ട് ബ്ലെയറിലെയും ഐ.എസ്.ആർ.ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ഭ്രമണപഥ മാറ്റ പ്രക്രിയയിൽ പങ്കാളികളായി. ഇനി രണ്ടു തവണ കൂടി ഭ്രമണപഥമുയർത്തിയശേഷം ഭൂമിക്കുചുറ്റുമുള്ള കറക്കം അവസാനിപ്പിച്ച് ആദിത്യ ഭൂമിക്കും സൂര്യനുമിടയിലെ ലഗ്റേഞ്ച് പോയന്റായ എൽ വൺ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. സെപ്റ്റംബർ 15ന് പുലർച്ചെ രണ്ടിനാണ് നാലാം ഭ്രമണപഥമുയർത്തൽ നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ചാന്ദ്ര ദൗത്യത്തിലുള്ള ചന്ദ്രയാൻ -മൂന്നിലെ ലാൻഡറും റോവറും ചന്ദ്രനിൽ സ്ലീപ്പിങ് മോഡിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.