ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യതല ബാലിസ്റ്റിക് മിസൈൽ അഗ്നി -4 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് അബ്ദുൽ കലാം വീലർ ദ്വീപിലാണ് പരീക്ഷണം നടന്നത്. പരീക്ഷണം വിജയിച്ചതേടെ ഇന്ത്യൻ സൈനിക ശക്തിക്ക് മിസൈൽ മുതൽക്കൂട്ടാകും.
4000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കാൻ സാധിക്കുന്നതാണ് അഗ്നി -4 മിസൈൽ. അഗ്നി സീരീസിലെ നാലാം പതിപ്പാണിത്. അഗ്നി -2 പ്രൈം ആണ് സീരീസിലെ ആദ്യ മിസൈൽ. ഡി.ആർ.ഡി.ഒ ആണ് അഗ്നി മിസൈലുകൾ വികസിപ്പിച്ചത്.
കഴിഞ്ഞ വർഷം ഇന്ത്യ ആണവ ശേഷിയുള്ള അഗ്നി പ്രൈം മിസൈൽ പരീക്ഷിച്ചിരുന്നു. 1000 മുതൽ 2000 കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം വരെ ഭേദിക്കാൻ കഴിയുന്ന മിസൈലായിരുന്നു അത്. അതിനുശേഷം പുതു സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അഗ്നിയെ കൂടുതൽ ശക്തിപ്പെടുത്തി. തുടർന്നാണ് അഗ്നി 4 പരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.