ന്യൂഡൽഹി: കോവിഡ് വകഭേദങ്ങളെ തിരിച്ചറിയാൻ നിർമിത ബുദ്ധിയുടെ സാധ്യത അന്വേഷിക്കുകയാണ് ശാസ്ത്രലോകം. അമേരിക്കയിലെ മാസസൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഇസ്രായേലിലെ ഹീബ്രു മെഡിക്കൽ സ്കൂളിലെയും ഗവേഷകർ ഈ അന്വേഷണത്തിൽ നിർണായകമായൊരു ചുവടുവെച്ചുവെന്ന് പറയാം.
കോവിഡിന് കാരണമാകുന്ന സാർസ് കോവിഡ് വൈറസുകളുടെ 70 ശതമാനം വകഭേദങ്ങളും തിരിച്ചറിഞ്ഞതായി ഗവേഷകർ അറിയിച്ചു. 30 രാജ്യങ്ങളിൽനിന്നായി ശേഖരിച്ച ജനിതക സീക്വൻസുകൾ പരിശോധിച്ചാണ് ഗവേഷകർ എ.ഐയുടെ ക്ഷമത നിർണയിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനും മറ്റും ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനം ചെയ്തേക്കും. കോവിഡ് വകഭേദങ്ങൾ സൃഷ്ടിക്കുന്ന ജനിതക വ്യതിയാനങ്ങൾ മനസ്സിലാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.