നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തുക ആരോഗ്യമേഖലയിലായിരിക്കുമെന്ന് നേരത്തേതന്നെ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. അതിനെ സാധൂകരിക്കുംവിധമുള്ളൊരു വാർത്തയാണിപ്പോൾ അമേരിക്കയിൽനിന്ന് വന്നിരിക്കുന്നത്. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകർ അർബുദ ചികിത്സാ രംഗത്ത് വൻ പ്രതീക്ഷയേകുന്നൊരു എ.ഐ ഉപകരണം വികസിപ്പിച്ചിരിക്കുന്നു -ഐ സ്റ്റാർ (ഇൻഫെറിങ് സൂപ്പർ റെസല്യൂഷൻ ടിഷ്യൂ ആർകിടെക്ചർ).
ഡോക്ടർമാർക്ക് രോഗനിർണയത്തിന് സഹായകമാകുംവിധം മെഡിക്കൽ ഇമേജുകൾ കൃത്യവും വിശദവുമായി വിലയിരുത്താൻ കഴിയുന്ന ഉപകരണമാണിത്. ഇതുവഴി, രോഗനിർണയം എളുപ്പവും കൃത്യവുമാകും. ഈ ഉപകരണത്തിൽ, നിലവിലുള്ള സാങ്കേതികവിദ്യയിൽനിന്ന് വ്യത്യസ്തമായി അർബുദ കോശങ്ങൾ നേരിട്ട് കാണാനാകും.
ഇമ്യൂണോതെറപ്പി പോലുള്ള ചികിത്സകൾ ഏത് രോഗികളിലാണ് ഏറ്റവും കൂടുതൽ ഫലപ്രദമാവുക എന്നും ഈ ഉപകരണത്തിന് കണ്ടെത്താനാകും. മനുഷ്യശരീരത്തിലെ വിവിധ അർബുദ കോശങ്ങളിൽ ഐ സ്റ്റാറിന്റെ പ്രവർത്തനം പരീക്ഷിച്ചു വിജയിച്ചുവെന്ന് ‘നേച്ചർ ബയോടെക്നോളജി’യിൽ പ്രസിദ്ധീകരിച്ച പ്രബന്ധം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.