യു.എ.ഇയുടെയും ഒമാന്‍റെയും ബഹിരാകാശത്തുനിന്നുള്ള ദൃശ്യം പങ്കുവെച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി. ട്വിറ്ററിലാണ് ചിത്രം പങ്കുവെച്ചത്. ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് നിയാദി.
യു.എ.ഇയും ഒമാനും ഉൾപ്പെടുന്ന കരഭാഗങ്ങളും സമുദ്രവും മേഘാവൃതമായ ആകാശവുമെല്ലാം നിയാദി പങ്കുവെച്ച ചിത്രത്തിൽ കാണാം. 'ഒമാനും യു.എ.ഇയും ഒന്നാകുന്ന കാഴ്ച. നമ്മെ ചേർത്തുനിർത്തുന്ന ശക്തമായ ബന്ധത്തിന്‍റെയും പൈതൃകത്തിന്‍റെയും ആഘോഷമാണിത്' -നിയാദി ട്വീറ്റിൽ പറഞ്ഞു.
ബഹിരാകാശത്തെ ജീവിതത്തെ കുറിച്ച് കൗതുകകരമായ നിരവധി വിവരങ്ങൾ സുല്‍ത്താന്‍ അല്‍ നെയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഈ മാസമാദ്യം ദുബൈയുടെ രാത്രിചിത്രം പങ്കുവെച്ചത് വൈറലായിരുന്നു.
അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികനാണ് നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നിയാദി, നാസയുടെ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ബോവനുമൊന്നിച്ചാണ് ഏപ്രില്‍ 29ന് രാത്രി ഏഴ് മണിക്കൂർ നീണ്ട ബഹിരാകാശ നടത്തത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.