വാഷിങ്ടൺ: 2016-ൽ ദൗത്യം ആരംഭിച്ച ബെന്നൂ ഛിന്നഗ്രഹത്തിലെ സാമ്പിൾ കണ്ടെയ്നർ തുറക്കാനൊരുങ്ങി നാസ. നാല് വർഷമായിരുന്നു സാമ്പിളുകൾ ശേഖരിക്കാൻ ഒസിരിസ്-റെക്സ് പേടകം സമയമെടുത്തത്. എന്നാൽ ആകെ ഏഴ് വർഷത്തെ പര്യവേഷണത്തിനും 6.2 ബില്യൺ കിലോമീറ്ററിലധികം ദൂരം താണ്ടിയ ശേഷം ഒസിരിസ്-റെക്സ് എന്ന ക്യാപ്സ്യൂൾ ഭൂമിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന ബെന്നൂ എന്ന ഛിന്നഗ്രഹത്തിൽ നിന്ന് അവശിഷ്ടങ്ങൾ വിജയകരമായി ഭൂമിയിൽ എത്തിച്ചു എന്ന വാർത്തയാണ് ലോകം ഉറ്റുനോക്കുന്നത്.
അടുത്ത നൂറ്റാണ്ടോടെ ബെന്നൂ എന്ന ഛിന്നഗ്രഹം ഭൂമിയോട് കൂടുതൽ അടുത്ത് വരുമെന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ അത് ഭൂമിയുമായി കൂട്ടിയിടിയിലേക്ക് നയിച്ചേക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. സാമ്പിൾ കൊണ്ടുവന്ന ക്യാപ്‌സ്യൂളിൽ 250 ഗ്രാം മെറ്റീരിയലുണ്ട് എന്നിരുന്നാലും കൃത്യമായ അളവെടുപ്പിന് ശേഷം ഭാരം അറിയാനാകും.
ആദ്യമായാണ് ഒരു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ തിരികെ കൊണ്ടുവരാനുള്ള ദൗത്യം നാസ നടത്തുന്നത്. നേരത്തെ, 2004-ൽ സൗരവാതത്തിന്റെയും 2006-ൽ ധൂമകേതുക്കളുടെ പൊടിയുടെയും സാമ്പിളുകൾ ശേഖരിക്കാൻ യു.എസ് ബഹിരാകാശ ഏജൻസി ബഹിരാകാശ പേടകങ്ങൾ അയച്ചിരുന്നു. സൂര്യന്റെയും മറ്റ് ഗ്രഹങ്ങളുടെയും ഉത്ഭവം കണ്ടെത്താനും ഭൂമിയിൽ ജീവൻ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസ്സിലാക്കാനും ബെന്നുവിന്റെ സാമ്പിളിന്റെ പഠനം ശാസ്ത്രജ്ഞരെ സഹായിക്കും.
ബെന്നൂ സാമ്പിൾ ഉപേക്ഷിച്ച ശേഷം ഒസിരിസ്-റെക്സ് മറ്റൊരു ഛിന്നഗ്രഹമായ അപ്പോഫിസിലേക്ക് പോയി, അത് 2029-ൽ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പഠനം അവയെ ഭൂമിയിൽ പതിക്കുന്നതിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്ന കണ്ടെത്തലിന് ശാസ്ത്രജ്ഞരെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.