ന്യൂഡൽഹി: ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻവംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ചന്ദ്രയാന്റെ ലാൻഡിങ് വഴി പുറത്തുവരുന്ന ശാസ്ത്രീയ ഗവേഷണങ്ങളും റോവർ ശേഖരിക്കുന്ന സാമ്പിളുകളും കാണാൻ കാത്തിരിക്കുകയാണ്. ചാന്ദ്ര ഗവേഷണരംഗത്ത് ഇത് മികച്ച ചുവടുവെപ്പായിരിക്കും -അവർ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുസ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ചന്ദ്രയാൻ-3 നടത്തുന്ന പഠനങ്ങൾ സഹായകമാകും. ബഹിരാകാശ പര്യവേക്ഷണ മേഖലയെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്ക് വലുതാണെന്നും അവർ പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ മുൻപന്തിയിലാണ്. ഇത് ഏറെ സന്തോഷകരമാണ് -വില്യംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.