ക്വാണ്ടം മെക്കാനിക്സിന്റെ കണ്ടെത്തലിന് മൂന്നുപേർക്ക് ഭൗതികശാസ്ത്ര നൊബേൽ

സ്റ്റോ​ക്ഹോം: ക്വാ​ണ്ടം മെ​ക്കാ​നി​ക്സി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​ലെ​യ്ൻ ആ​സ്​​പെ​ക്ട്, ജോ​ൺ എ​ഫ്. ​​ക്ലോ​സ​ർ, ആ​ന്റ​ൺ സെ​യ്‍ലിം​ഗ​ർ എ​ന്നി​വ​ർ​ക്ക് 2022ലെ ​ഭൗ​തി​ക​ശാ​സ്ത്ര ​െ​നാ​ബേ​ൽ. വി​ഘ​ടി​ച്ച​ശേ​ഷ​വും സ​മാ​ന സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന കെ​ട്ടു​പി​ണ​ഞ്ഞ ക​ണി​ക​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ വ​ഴി​ത്തി​രി​വാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ​ഒ​ക്ടോ​ബ​ർ നാ​ലി​നാ​യി​രു​ന്നു റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം.

ക്വാ​ണ്ടം സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ പു​തു​യു​ഗ​ത്തി​ന് അ​ടി​ത്ത​റ​പാ​കി​യ പ​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചു. ക്വാ​ണ്ടം ക​മ്പ്യൂ​ട്ട​റു​ക​ൾ, ക്വാ​ണ്ടം നെ​റ്റ്‍വ​ർ​ക്, ക്വാ​ണ്ടം എ​ൻ​ക്രി​പ്റ്റ​ഡാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​കും ഇ​വ​രു​ടെ ക​ണ്ടു​പി​ടി​ത്തം മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക. 75കാ​ര​നാ​യ അ​ലെ​യ്ൻ ആ​സ്പെ​ക്ട് പാ​രി​സി​ൽ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ആ​ണ്. ജോ​ൺ എ​ഫ്. ക്ലോ​സ​ർ (79) അ​മേ​രി​ക്ക​യി​ലെ ജെ.​എ​ഫ് ക്ലോ​സ​ർ ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്സി​ൽ ഗ​വേ​ഷ​ക​നാ​ണ്. ആ​ന്റ​ൺ സെ​ല്ലിം​ഗ​ർ (75) ആ​സ്ട്രി​യ​യി​ലെ വി​യ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​റാ​ണ്.

Tags:    
News Summary - Demonstrations of quantum entanglement earn the 2022 Nobel Prize in Physics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.