പിഎസ്എല്‍വി-സി55 വിക്ഷേപണ വിജയം; ഐ.എസ്.ആർ.ഒ-ക്ക് ഇലോൺ മസ്കിന്റെ അഭിനന്ദനം

വാ​ണി​ജ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​ൽ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന ഇന്ത്യൻ സ്‍പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐ.​എ​സ്.​ആ​ർ.​ഒ) ത​ങ്ങ​ളു​ടെ വി​​ശ്വ​സ്ത റോ​ക്ക​റ്റാ​യ പി.​എ​സ്.​എ​ൽ.​വി​യിലൂടെ (പോ​ളാ​ർ സാ​റ്റ് ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കിൾ) വീണ്ടും അഭിമാന നേട്ടം കൊയ്തിരിക്കുകയാണ്. സിംഗപൂരിന്റെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി55 വിജയകരമായി നി​ശ്ചി​ത ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ൽ​നി​ന്ന് ​ശ​നി​യാ​ഴ്ചയായിരുന്നു വിക്ഷേപണം.

അതിനിടെ ടെസ്‍ല - സ്‍പേസ് എക്സ് തലവനായ ഇലോൺ മസ്ക് ഐ.എസ്.ആർ.ഒക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പിഎസ്എൽവി-സി 55/ടെലിയോസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ഐ.എസ്.ആർ.ഒയുടെ ട്വീറ്റിന് മറുപടിയായി "അഭിനന്ദനങ്ങൾ" എന്ന് അദ്ദേഹം എന്ന് ട്വീറ്റ് ചെയ്തു. നിലവിൽ 28000-ത്തിലേറെ ലൈക്കുകളാണ് മസ്കിന്റെ അഭിനന്ദന ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്​പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാർഷിപ്പ് വിക്ഷേപത്തിന് പിന്നാലെ പൊട്ടിത്തെറിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന റോക്കറ്റിന്റെ ആദ്യ പരീക്ഷണത്തിനിടെയായിരുന്ന സംഭവം. വിക്ഷേപണം നടന്ന് മിനിറ്റുകൾക്കകമായിരുന്നു പൊട്ടിത്തെറി. ടെക്സസിൽ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഭൂമിയിലെ യാത്രകൂടി സാധ്യമാകും എന്നതാണ് സ്റ്റാര്‍ഷിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

പിഎസ്എൽവി-സി 55

അതേസമയം, സിംഗപൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ്- 2, ചെറു ഉപഗ്രഹമായ ലൂമിലൈറ്റ്- 4 എന്നിവയായിരുന്നു പിഎസ്എല്‍വി 586 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ‘പോ​യം രണ്ടിന്റെ’ സാ​​ങ്കേ​തി​ക പ​രീ​ക്ഷ​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തിയിരുന്നു.

നി​ശ്ചി​ത ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ര​ണ്ടു ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും സ്ഥാ​പി​ച്ച​താ​യി ഐ.​എ​സ്.​ആ​ർ.​ഒ ത​ല​വ​ൻ എ​സ്. സോ​മ​നാ​ഥ് അ​റി​യി​ച്ചിരുന്നു. 57 ാം ദൗ​ത്യ​ത്തി​ലൂ​ടെ പി.​എ​സ്.​എ​ൽ.​വി അ​തി​ന്റെ വി​ശ്വാ​സ്യ​ത​യും അ​നു​യോ​ജ്യ​ത​യും വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Elon Musk congratulates ISRO for its successful PSLV mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT