രണ്ടാമത്തെ വിശാലമായ വർഗ്ഗീകരണം യഥാർഥത്തിൽ സാങ്കേതികവിദ്യയുടെ വർഗീകരണമാണ്. പ്രാഥമികമായി ഈ തരത്തിൽ മൂന്ന് തരം നിർമിത ബുദ്ധികൾ ഉണ്ട്:
1) നിർമിത ബുദ്ധി അല്ലെങ്കിൽ ആർട്ടിഫിഷ്യൽ നാരോ ഇന്റലിജൻസ്: ഇന്ന് നിലവിലുള്ള മിക്കവാറും എല്ലാ എ.ഐ ആപ്ലിക്കേഷനുകളെയും ഇത് പ്രതിനിധീകരിക്കുന്നു. ഈ മെഷീനുകൾ ഒരു ജോലി കൃത്യമായി ചെയ്യാൻ പ്രോഗ്രാം ചെയ്തിരിക്കുന്നു.
2) എ.ജ.ഐ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്: ഇത് ഒരു മനുഷ്യനെ മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള ഒരു എ.ഐ ഏജന്റിന്റെ കഴിവിനെ പ്രതിനിധീകരിക്കുന്നു.
3) എ.എസ്.ഐ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ സൂപ്പർ-ഇന്റലിജൻസ്: എ.എസ്.ഐയുടെ വികസനം, അത് നിലവിൽ വരുമ്പോൾ എ.ഐയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. മെച്ചപ്പെടുത്തിയ മെമ്മറിയും വേഗത്തിലുള്ള ഡാറ്റ പ്രോസസിങ് ഉപയോഗിച്ച് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബഹുമുഖ മാനുഷിക ബുദ്ധിയെ പകർത്തുക എന്നതാണ് ആശയം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. 2023 ഓടെ ആഗോള നിർമിത ബുദ്ധിയുടെ വിപണി 99.94 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രവചനം. രണ്ട് പതിറ്റാണ്ടിനിടെ മൊത്തം എ.ഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം 14 മടങ്ങ് വർധിച്ചു എന്നതിനാൽ ഈ സംഖ്യ അതിശയിക്കാനില്ല. കൂടാതെ 36% എക്സിക്യൂട്ടീവുകളും അവരുടെ ബിസിനസ് പ്രവർത്തനങ്ങളിൽ എ.ഐ സംയോജിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
എ.ഐയുടെ രംഗത്ത് ജോലി സാധ്യത കൂടുന്നുവെന്നത് ഇതു ചൂണ്ടിക്കാണിക്കുന്നു. ബിസിനസുകൾ എ.ഐയുടെ ശക്തി തിരിച്ചറിയുകയും ഒരു വലിയ വിടവ് നികത്താൻ വിദഗ്ധരായ ആളുകളെ നിരന്തരം തിരയുകയും ചെയ്യുന്നുണ്ട്. റോബോട്ടിക്സിന് നിരവധി ജോലികളുടെ പങ്കാളിത്തം മാറ്റിസ്ഥാപിക്കാൻ കഴിയും എന്ന വസ്തുതയും ശരിയാണ്.
അതോടൊപ്പം വൈദഗ്ധ്യമുള്ള ആളുകൾക്ക് പരിമിതമായ നിരവധി പുതിയ ജോലി സാധ്യതകളും ഇത് തുറന്നിടുന്നുണ്ട് എന്നതും വസ്തുതയാണ്. അതിനാൽ, കൃത്രിമബുദ്ധി പഠിക്കാനുള്ള ശരിയായ സമയമാണിത്. അതിനായി തയ്യാറാവുക.
instagram: rows_columns
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.