ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ജി.എസ്.എൽ.വി മാർക്ക്-3യുടെ പേര് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്നു മാറ്റി. വിക്ഷേപണത്തിനുള്ള ഭ്രമണപഥത്തിന്റെ തരം സംബന്ധിച്ച ആശയക്കുഴപ്പം നീക്കാനാണ് റോക്കറ്റിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്.
2024 അവസാനത്തോടെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ ദൗത്യത്തിനും എൽ.വി.എം-3 റോക്കറ്റ് ഉപയോഗിക്കും.
ഭൂമിയോടടുത്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെത്തിക്കാനുള്ള റോക്കറ്റിന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) എന്നും ഭൂസ്ഥിര ഭ്രമണപഥങ്ങളിലെത്തിക്കാനുള്ളതിന് ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി) എന്നിങ്ങനെയുമാണ് നേരത്തെ പേര് നൽകിയിരുന്നത്. ഇനി ജി.എസ്.എൽ.വി മാത്രമായിരിക്കും. അതിന് നിശ്ചിത ഭ്രമണപഥമില്ലെന്ന് മുതിർന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ പറഞ്ഞു. ജിയോ (ജിയോസിംക്രണസ് എർത്ത് ഓർബിറ്റ്), മിയോ (മീഡിയം എർത്ത് ഓർബിറ്റ്), ലിയോ (ലോ എർത്ത് ഓർബിറ്റ്) എന്നീ വിക്ഷേപണങ്ങൾക്കെല്ലാം ജി.എസ്.എൽ.വി ഉപയോഗിക്കും. ജി.എസ്.എൽ.വി മാർക്ക്-3നെ എൽ.വി.എം-3 എന്ന് പുനർനാമകരണം ചെയ്തതായും എൽ.വി.എം-3 ജിയോ, മിയോ, ലിയോ, ചന്ദ്രൻ, സൂര്യൻ തുടങ്ങി എല്ലാ ദൗത്യങ്ങൾക്കും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.