ന്യൂഡൽഹി: അടുത്ത മൂന്ന് മാസത്തിനുള്ളിൽ അഞ്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ. പുതിയ ചെയർമാൻ ഡോ.എസ്.സോമനാഥാണ് ഉപഗ്രഹ വിക്ഷേപണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. നേരത്തെ കോവിഡിനെ തുടർന്ന് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് വേഗത കുറഞ്ഞിരുന്നു.
റിസാറ്റ്-1A പി.എസ്.എൽ.വി C5-2 ഫെബ്രുവരിയിൽ വിക്ഷേപിച്ചാവും ഐ.എസ്.ആർ.ഒ സാറ്റ്ലൈറ്റ് വിക്ഷേപണങ്ങൾക്ക് തുടക്കമിടുക. തുടർന്ന് ഓഷ്യൻസാറ്റ്-3യും ഐ.എൻ.എസ് 2B ആനന്ദ് പി.എസ്.എൽ.വി C-53യും മാർച്ചിൽ വിക്ഷേപിക്കും. എസ്.എസ്.എൽ.വി-D1 മൈക്രോ സാറ്റ് ഏപ്രിലിലും വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
കോവിഡിനെ തുടർന്ന് മന്ദഗതിയിലായ ഗംഗൻയാൻ മിഷൻ ഇനി കൂടുതൽ വേഗത കൈവരുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ അറിയിച്ചു. ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.