പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള താക്കോൽ എന്നാണ് ശാസ്ത്രലോകം ജെയിംസ് വെബ് ടെലിസ്കോപിനെ വിശേഷിപ്പിക്കുന്നത്. പ്രപഞ്ചത്തിന്‍റെ പിറവിയുമായി ബന്ധപ്പെട്ട് നിരവധി നിർണായ കണ്ടെത്തലുകളാണ് ജെയിംസ് വെബ് ടെലിസ്കോപ് നടത്തിയത്.
13 ബില്യൺ വർഷം മുമ്പുള്ള ആദിമ പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്തമായ ദൃശ്യങ്ങൾ ജെയിംസ് വെബ് നേരത്തെ പകർത്തിയിരുന്നു. ഇപ്പോഴിതാ ആദിമ പ്രപഞ്ചത്തിലെ ആറ് ഭീമൻ ഗാലക്സികളെ കണ്ടെത്തിയിരിക്കുകയാണ് ജെയിംസ് വെബ്. ശാസ്ത്ര ജേർണലായ നേച്ചറിലാണ് ഇത് സംബന്ധിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രപഞ്ചം രൂപപ്പെട്ടുവെന്ന് കരുതുന്ന മഹാവിസ്ഫോടനത്തിന് ശേഷം 500 മുതൽ 700 മില്യൺ വർഷങ്ങൾക്കിടയിലാണ് ഈ വമ്പൻ ഗാലക്സികൾ രൂപം കൊണ്ടെതെന്ന് ജേർണലിൽ പറയുന്നു. ആദിമഗാലക്സികളുടെ മാതൃകയുമായി 99 ശതമാനത്തോളം വ്യത്യാസപ്പെട്ടിരിക്കുകയാണ് പുതിയ ഗാലക്സികൾ. അതിനാൽ ഇവയുടെ കണ്ടെത്തൽ നിലവിൽ ഗാലക്സികളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സിദ്ധാന്തങ്ങളെയും തകിടം മറക്കുന്നതാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഹബിൾ സ്പേസ് ടെലസ്കോപിന്‍റെ പിൻഗാമിയായാണ് ജെയിംസ് വെബ് ടെലിസ്കോപ്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും സംയുക്തമായാണ് ജെയിംസ് വെബ് ടെലിസ്കോപ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.