ചന്ദ്രയാന്റെ വിജയത്തിനുപിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യംകൂടി ചന്ദ്രനിലിറങ്ങാൻ തയാറെടുക്കുന്നു. ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ജാക്സ’യുടെ ‘സ്ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) വാഹനം വെള്ളിയാഴ്ച ചന്ദ്രോപരിതലത്തിലിറങ്ങും.
സെപ്റ്റംബർ ആറിനാണ് എച്ച്-ഐ.ഐ.എ 202 റോക്കറ്റിൽ ‘സ്ലിം’ കുതിച്ചുയർന്നത്. നേരിട്ട് ചന്ദ്രനിലേക്ക് പറക്കുകയായിരുന്നില്ല ‘സ്ലിം’; പകരം, ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ (എക്സ്റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ) ശൂന്യാകാശത്ത് സ്ഥാപിച്ചു.
തുടർന്നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചത്. ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്ലിം’ കഴിഞ്ഞദിവസം താഴ്ന്നുപറക്കാൻ ആരംഭിച്ചു. കാര്യങ്ങൾ ശരിയായ ദിശയിൽ പോവുകയാണെങ്കിൽ വെള്ളിയാഴ്ച സോഫ്റ്റ് ലാൻഡിങ് നടക്കും. അതോടെ, ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.