ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആർ.ഓയെ അഭിനന്ദിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ചന്ദ്രയാൻ-3-നെ ചന്ദ്രന്റെ മണ്ണിലെത്തിക്കാൻ പ്രയത്‌നിച്ച എല്ലാവർക്കും അതോടൊപ്പം ഐ.എസ്.ആർ.ഓക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു. ‘ഐ.എസ്.ആർ.ഓക്കും മുഴുവൻ ഇന്ത്യക്കും അഭിനന്ദനങ്ങൾ’ എന്നായിരുന്നു ബെസോസ് ത്രഡ്‌സിൽ ഐ.എസ്.ആർ.ഓ-യുടെ പോസ്റ്റിൽ കമന്റ് ചെയതത്. നേരത്തെ ഇന്ത്യക്ക് വിജയകരമായ ലാൻഡിങ് പുർത്തിയാക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചിരുന്നു.
ടെസ്‍ല തലവൻ ഇലോൺ മസ്കും അഭിമാന നേട്ടത്തിൽ ഇന്ത്യയെ പ്രശംസിച്ച് രംഗത്തുവന്നു. ഇന്ത്യൻ ത്രിവർണ്ണ പതാകയുടെ ഇമോജി പങ്കുവെച്ച അദ്ദേഹം 'ഇന്ത്യക്ക് നല്ലത്' എന്നാണ് പ്രതികരിച്ചത്. ചന്ദ്രയാൻ -3ന്റെ ബജറ്റ് (75 മില്ല്യൺ ഡോളർ) ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഇന്റർസ്‌റ്റെല്ലാർ എന്ന സിനിമയുടെ ബജറ്റിനേക്കാൾ (165 ദശലക്ഷം ഡോളർ) കുറവാണെന്ന് എക്‌സിൽ ‘ന്യൂസ് തിങ്ക്’ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റായാണ് മസ്ക് പ്രതികരിച്ചത്.
ചന്ദ്രയാൻ 3 ദൗത്യം: ഇന്ത്യ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി നീയും -ചന്ദ്രയാൻ 3 വിജയകരമായ ലാൻഡിങ്ങിന് ശേഷം ഐ.എസ്.ആർ.ഓ എക്‌സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.