വ്യാഴത്തിന്‍റെ അപരനെ കണ്ടെത്തി; ഭൂമിയിൽനിന്നും 17,000 പ്രകാശ വർഷം അകലെ

സൗരയൂഥത്തിലെ ഏറ്റവും വലിയ​ ഗ്രഹമായ വ്യാഴത്തിന്‍റെ സമാന സവിശേഷതകളോടെ പുതിയ ഗൃഹത്തെ കണ്ടെത്തിയതായി ശാസ്ത്രലോകം. ഭൂമിയിൽ നിന്നും 17,000 പ്രകാശ വർഷം അകലെയാണ് ഇത്. K2-2016-BLG-0005Lb എന്നാണ് ഈ എക്സോപ്ലാനറ്റിന് (സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം) ശാസ്ത്രലോകം നൽകിയ പേര്. പിണ്ഡത്തിന്‍റെ കാര്യത്തിൽ വ്യാഴത്തിന് സമാനമാണ് ഇത്.

ഏകദേശം വ്യാഴവും സൂര്യനും തമ്മിലുള്ള അതേ അകലമാണ് അപരനായ ഗ്രഹവും അത് വലം വെക്കുന്ന നക്ഷത്രവും തമ്മിലുള്ളത്. 420 മില്യൺ മൈൽ അകലമാണ് K2-2016-BLG-0005Lb ഉം നക്ഷത്രവും തമ്മിലുള്ളത്.

460 മില്യൺ മൈലാണ് വ്യാഴവും സൂര്യനും തമ്മിലുള്ള ദൂരം. ധനു രാശിയിലാണ് ഇരുവരുടെയും സ്ഥാനം. 2016-ൽ നാസയുടെ കെപ്ലർ സാറ്റലൈറ്റ് ടെലിസ്‌കോപ്പിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. കെപ്ലർ കണ്ടെത്തിയിട്ടുള്ളതിൽ വെച്ചേറ്റവും അകലെയുള്ള ഗ്രഹം കൂടിയാണിത്.

Tags:    
News Summary - jupiter's identical-twin found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.