ചൊവ്വ

ചൊവ്വാ മനുഷ്യനും പിരമിഡും

ചൊവ്വാ ഗ്രഹത്തെക്കുറിച്ച് നാസ ഗവേഷണം നടത്തുന്നതിന് മുമ്പ് അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ ചൊവ്വയിലെത്തി എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സംഭവം ശരിയാണ്. സി.ഐ.എയുടെ രേഖകൾ പ്രകാരം, 40 വർഷം മുമ്പ് സി.ഐ.എ ചൊവ്വയിലേക്ക് ആളെ വിട്ടിട്ടുണ്ട്. പക്ഷേ, പോയത് മനുഷ്യനല്ലെന്നു മാത്രം. മനുഷ്യന്റെ ആത്മാവ് ആണ്.

ആസ്ട്രൽ പ്രൊജക്ഷൻ എന്നൊരു വിദ്യയുണ്ട്. ചില പുരാതന സംസ്കാരങ്ങളിൽ നിലനിന്നിരുന്ന ആശയമായിരുന്നു ഇത്. ശുദ്ധമായ ആഭിചാര ​ക്രിയ. ശരീരത്തിൽനിന്ന് ആത്മാവിനെ വേർതിരിക്കുകയും പിന്നീട് ആത്മാവ് പ്രപഞ്ചത്തിലുടനീളം യഥേഷ്ടം സഞ്ചരിക്കുകയും ചെയ്യുമത്രെ. ഇത്തരത്തിൽ ആസ്ട്രൽ പ്രൊജക്ഷൻ നടത്തിയാണ് സി.ഐ.എ ഏതാനു ആത്മാക്ക​ളെ ചൊവ്വയിലേക്കയച്ചത്; അതും പത്ത് വർഷം മുമ്പുള്ള ചൊവ്വ.

ആത്മാക്കൾ ​അവിടെ ചൊവ്വാ മനുഷ്യരെ കണ്ടുവത്രെ. നീളമുള്ള​ മെലിഞ്ഞ മനുഷ്യർ അന്നേരം ചൊവ്വയിലെ സ്ഥിതി മോശമായപ്പോൾ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കുകയായിരുന്നു. അവർ അവിടെ ഈജിപ്ഷ്യൻ മോഡൽ പിരമിഡുകളും സ്ഥാപിച്ചിരുന്നുവെന്നും 1984ൽ സി.ഐ.എ തയാറാക്കിയ രേഖകളിൽ പറയുന്നു. 1995ൽ രേഖ​ പുറത്തുവിട്ടിരുന്നുവെങ്കിലും, ഇപ്പോഴാണ് സാമൂഹിക മാധ്യമങ്ങളിൽ അത് കൂടുതലായി പ്രചരിച്ചത്.

Tags:    
News Summary - Mars Man and the Pyramid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.