ബഹിരാകാശ കാഴ്ചകൾ ഇനി വിരൽതുമ്പിൽ; സ്ട്രീമിങ്ങ് ആപ്പുമായി നാസ, പേര് NASA+

സിനിമകൾക്കും സീരീസുകൾക്കും ഡോക്യുമെന്ററികൾക്കുമെല്ലാം മാത്രമായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ എന്നിങ്ങനെ, അനവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുണ്ട്. എന്നാൽ, ബഹിരാകാശത്തെ കാഴ്ചകളും അതുമായി ബന്ധപ്പെട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന ശാസ്ത്ര ഉള്ളടക്കങ്ങൾക്കും മാത്രമായുള്ള സ്ട്രീമിങ് സർവീസുമായി എത്താൻ പോവുകയാണ് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ).

ലോകമെമ്പാടുമുള്ള എല്ലാവർക്കുമായി പുതിയ ഓൺ-ഡിമാൻഡ് സ്ട്രീമിങ് സേവനവുമായി ഈ വർഷാവസാനം എത്തുന്ന കാര്യം അമേരിക്കൻ സ്‍പേസ് ഏജൻസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു. നാസ പ്ലസ് (NASA+) എന്നാണ് ഒ.ടി.ടി ആപ്പിന്റെ പേര്.

പുതിയ സ്ട്രീമിങ് സേവനം അവതരിപ്പിക്കുന്നതിനൊപ്പം, നാസ അവരുടെ നിലവിലുള്ള ഫ്ലാഗ്ഷിപ്പ് വെബ്‌സൈറ്റുകളുഒ ഐ.ഒ.എസ്, ആൻഡ്രോയ്ഡ് അപ്ലിക്കേഷനുകളും പൂർണ്ണമായ നവീകരിക്കുന്നുമുണ്ട്. നിലവിൽ ബീറ്റ സ്റ്റേജിലുള്ള പുതിയ വെബ്‌സൈറ്റ് പൂർണ്ണമായും പരസ്യരഹിതവും ഉപയോഗിക്കാൻ പണം നൽകേണ്ടാത്തതും ഏത് പ്രായക്കാർക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ളതുമായിരിക്കും.

അതേസമയം നാസ പ്ലസ് ഒരു ഒറ്റപ്പെട്ട സേവനമായിരിക്കുമെങ്കിലും, അത് നാസയുടെ അതേ മെയിൻഫ്രെയിമും ഡാറ്റാബേസുമായിരിക്കും പങ്കിടുക. അതായത്, ഏജൻസിയുടെ ദൗത്യങ്ങളും ഗവേഷണങ്ങളും, കാലാവസ്ഥാ ഡാറ്റ, പോഡ്‌കാസ്റ്റുകളിലേക്കുള്ള ആക്‌സസ്, തത്സമയ കവറേജുകൾ, വെർച്വൽ ടൂറുകൾ, ആർട്ടെമിസ് അപ്‌ഡേറ്റുകൾ എന്നിവയും അതിലേറെയും സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.

എമ്മി അവാർഡ് നേടിയ നാസയുടെ തത്സമയ കവറേജും നേരത്തെ ആരംഭിച്ചതും വരാനിരിക്കുന്നതുമായ നിരവധി വീഡിയോ സീരീസുകളും നാസ പ്ലസിൽ ആസ്വദിക്കാൻ സാധിക്കും. അതുപോലെ, nasa.gov, science.nasa.gov വെബ്‌സൈറ്റുകൾ അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ, മൂന്ന് വെബ്‌സൈറ്റുകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു പൊതു സെർച്ച് എഞ്ചിനും ഉണ്ടായിരിക്കും. അത് മൂന്നും ചേർന്നുകൊണ്ടുള്ള വിഷയാധിഷ്ഠിതവുമായ അനുഭവം” സമ്മാനിക്കും. തിരഞ്ഞെടുത്ത ഏജൻസി വെബ്‌സൈറ്റുകളിൽ നിന്നുള്ള ക്യുറേറ്റഡ് ഉള്ളടക്കവും വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യും.

പുതിയ സ്ട്രീമിംഗ് സേവനമായ NASA+, നാസ ആപ്പിലൂടെ ഈ വർഷാവസാനം ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിൽ ലഭിച്ചുതുടങ്ങും. ആപ്പിൾ ടിവി, റോകു, ഫയർ ടിവി എന്നിവയിലും ലഭ്യമായേക്കും. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് NASA+ ന്റെ ബീറ്റ വെബ്സൈറ്റ് സന്ദർശിക്കാം.


Full View


Tags:    
News Summary - NASA Launches Global On-Demand Streaming Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.