വാഷിങ്ടൺ ഡി.സി: 'ബെന്നു' ഛിന്നഗ്രഹത്തിൽനിന്ന് ഒസിരിസ്-റെക്സ് പേടകം ഭൂമിയിലെത്തിച്ച സാംപിളിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ട് നാസ. പ്രതീക്ഷിച്ചതിനേക്കാളധികം കാർബണും സമൃദ്ധമായി ജലവും സാംപിളിൽ കണ്ടെത്തിയതായി നാസ വെളിപ്പെടുത്തി. ഇവ രണ്ടും ചേരുമ്പോൾ ഭൂമിയിലെ ജീവന്‍റെ നിർമാണ ഘടകങ്ങളാണ് ബെന്നു സാംപിളിൽ അടങ്ങിയിരിക്കുന്നതെന്നും നാസ പറഞ്ഞു. സാംപിളിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടു.
4.5 ബില്യൺ വർഷം പ്രായമുള്ള ഛിന്നഗ്രഹമാണ് ബെന്നു. 2016ൽ വിക്ഷേപിച്ച ഒസിരിസ്-റെക്സ് പേടകം 2018ലാണ് ബെന്നുവിൽ എത്തിയത്. അവിടെ നിന്നും സാംപിൾ ശേഖരിച്ച് സെപ്റ്റംബർ 24നാണ് മടങ്ങിയെത്തിയത്.
ബെന്നുവിൽ നിന്ന് ഭൂമിയിലെത്തിച്ച സാംപിൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് പഠനത്തിന് ലഭ്യമാക്കാനും ഭാവി തലമുറകൾക്ക് പര്യവേക്ഷണത്തിനും പഠനത്തിനുമായി ഉപയോഗപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് നാസ വ്യക്തമാക്കിയിരുന്നു. ഭൂമിയും സൗരയൂഥവും എങ്ങനെ രൂപപ്പെട്ടുവെന്നും ഭൂമിയിൽ ജീവൻ ഉണ്ടാകുന്നതിലേക്ക് നയിച്ചിരിക്കാവുന്ന ജൈവവസ്തുക്കളുടെ ഉത്ഭവത്തെക്കുറിച്ചും പഠിക്കാൻ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.