ദുബൈ: യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാൻ ഒരുങ്ങുന്ന നൂറ അൽ മത്റൂഷി ‘നാസ’യിൽ ബഹിരാകാശ നടത്തം (സ്പേസ് വാക്) പരിശീലനം ആരംഭിച്ചു. യു.എസിലെ ടെക്സസിൽ സ്ഥിതിചെയ്യുന്ന ‘നാസ’യുടെ പരിശീലനകേന്ദ്രത്തിലെ ലോകത്തെ വലിയ ഇൻഡോർ പൂളുകളിലൊന്നിലാണ് പരിശീലനം പുരോഗമിക്കുന്നത്.
ഭാവിയിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിവിധ തയാറെടുപ്പുകളുടെ ഭാഗമാണിത്. ഇവരോടൊപ്പം ബഹിരാകാശയാത്രക്ക് തയാറെടുക്കുന്ന മുഹമ്മദ് അൽ മുഅല്ല എന്ന ഇമാറാത്തിയും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോ തൂക്കം വരുന്ന സ്യൂട്ട് ധരിച്ചുകൊണ്ടാണ് പരിശീലനത്തിന് ഇറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരിയും ഇവർക്കൊപ്പം ‘നാസ’ കേന്ദ്രത്തിലുണ്ട്. നൂറ അൽ മത്റൂഷിയുടെയും മുഹമ്മദ് അൽ മുഅല്ലയുടെയും ബഹിരാകാശ യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.