ബാധിച്ചത് ഒമിക്രോണെങ്കിൽ കോവിഡ് ലക്ഷണങ്ങൾ നീണ്ടുനിൽക്കില്ലെന്ന്

ലണ്ടൻ: ഒമിക്രോൺ വകഭേദം ബാധിച്ചാൽ കോവിഡ് ലക്ഷണങ്ങൾ നീണ്ട് നിൽക്കില്ലെന്ന് ലണ്ടൻ കിങ്സ് കോളജിലെ ഗവേഷകർ. യു.കെയിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇവിടെ ഡെൽറ്റ വകഭേദം വ്യാപിച്ചപ്പോൾ രോഗിയിൽ കോവിഡ് നിലനിന്ന കാലയളവിനേക്കാൾ 20 മുതൽ 50 ശതമാനം വരെ കുറവായിരുന്നു ഒമിക്രോൺ ബാധിച്ചപ്പോൾ ഉണ്ടായ കാലയളവെന്നാണ് പഠനം.

അമിത തളർച്ച മുതൽ ബ്രെയ്ൻ ഫോഗ് വരെ പ്രകടമാകുന്നത് കോവിഡ് ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്. ഇത് പൊതുആരോഗ്യ പ്രശ്നമായി റെക്കോഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഒമിക്രോൺ വകഭേദം ഇത്തരം ലക്ഷണങ്ങൾക്ക് കാരണമാകുമോ എന്നതിൽ പഠനം നടക്കുകയായിരുന്നു.

പുതിയ കണ്ടെത്തലുകൾ ആശ്വാസം നൽകുന്നതാണെങ്കിലും ഏറെ നാൾ നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾക്കുള്ള ചികിത്സ നിർത്തരുതെന്ന് മുഖ്യ ഗവേഷകൻ ഡോ. ക്ലെയ്‍വ് സ്റ്റീവ്സ് പറഞ്ഞു. ലക്ഷണങ്ങൾ നീണ്ട് നിൽക്കുന്നില്ലെങ്കിലും രോഗബാധിതരുടെ എണ്ണം വർധിക്കുന്നുണ്ട്.

'സോ കോവിഡ് സിംറ്റം സ്റ്റഡി' എന്ന ആപ്പിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഇത് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Omicron Less Likely To Cause Long COVID -19: UK Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.