ബഹിരാകാശ കാഴ്ച വിരുന്നുകളാണ് ഭൂമിയിൽ മനുഷ്യരെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിലൊന്ന്. അത്തരമൊന്നിതാ ആകാശത്തൊരുങ്ങുന്നു. സൗരയൂഥത്തിലെ ആറു ഗ്രഹങ്ങൾ ഒന്നിച്ചുള്ള വിന്യാസം ദൃശ്യമാകുന്ന അപൂർവതക്ക് ജൂൺ മൂന്ന് സാക്ഷിയാവുകയാണ്. ‘ഗ്രഹങ്ങളുടെ പരേഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസം കാഴ്ചവിരുന്നിനപ്പുറം, ജ്യോതിശാസ്ത്ര നിരീക്ഷണത്തിനുള്ള അവസരം കൂടിയാണ്. വാന നിരീക്ഷണത്തിനുള്ള ദൂരദർശിനികൾ വഴിയാണ് ഇവ ദൃശ്യമാവുക. ജൂൺ മൂന്നിന് രാവിലെ, ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവ ആകാശത്ത് ഒരു പൊതു പാത പങ്കിടുന്നതാണ് വാനനിരീക്ഷകർക്ക് ദൃശ്യമാവുക. ‘എക്ലിപ്റ്റിക്’ എന്നറിയപ്പെടുന്ന ഈ പാത, സൂര്യൻ വർഷത്തിൽ പിന്തുടരുന്ന സഞ്ചാരപാതയാണ്. ഒപ്പം, സൗരസംവിധാനത്തിലെ ഗ്രഹങ്ങളുടെ ഹൈവേയെന്നും വിശേഷിപ്പിക്കാം. വടക്കൻ അർധഗോളത്തിൽനിന്ന് വിന്യാസം ദൃശ്യമാകും, പ്രഭാതത്തിന് തൊട്ടുമുമ്പ് കിഴക്കൻ ആകാശത്ത് മികച്ച കാഴ്ചകൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽനിന്ന് സൂര്യോദയത്തിന് ഏതാനും മണിക്കൂറുകൾക്കുമുമ്പ് ഈ പരേഡ് ദൃശ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.