ആദിത്യ എൽ1 ജനുവരി ആദ്യം ലക്ഷ്യത്തിലെത്തും; രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ നാളെ

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 പേടകം ജനുവരി ആദ്യം ആഴ്ചയിൽ ലക്ഷ്യത്തിലെത്തുമെന്ന് എൽ.പി.എസ്.സി മേധാവി വി. നാരായണൻ. ലഗ്രാഞ്ച് പോയിന്‍റിലേക്ക് പേടകത്തെ എത്തിക്കാൻ സാധിക്കും. ദൗത്യത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിലാണ് പൂർത്തിയാക്കിയത്. തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്നും വി. നാരായണൻ വ്യക്തമാക്കി.

Full View

സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണത്തിന് പിന്നാലെ ഭൂമിയോട് 235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ പേടകം വലംവെക്കാൻ തുടങ്ങി.

ഇന്നലെ ആദിത്യ എൽ1ന്‍റെ ഒന്നാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി. നിലവിൽ ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലംവെക്കുന്നത്. സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ നടക്കും. ബം​​ഗ​​ളൂ​​രു ബ്യാ​​ല​​ലു​​വി​​ലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്‍വ​​ർ​​ക്കി​​ൽ (ഇ​​സ്ട്രാ​​ക്) നി​​ന്നാ​​ണ് ആ​​ദി​​ത്യ​​യു​​ടെ സ​​ഞ്ചാ​​ര​​ഗ​​തി നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്.

ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തിയ ശേഷം ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് 1 പോയന്റിലേക്ക് ആദിത്യ നീങ്ങും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ 125 ദിവസമെടുക്കും. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.

സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് പ്രധാന ദൗത്യം. അഞ്ചു വർഷമാണ് ദൗത്യ കാലാവധി. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങൾ.

Tags:    
News Summary - Solar Mission: Aditya L1 will hit the target in early January; Second stage orbital lift tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT