ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണുള്ളത് (ഐ.എസ്.എസ്). മുമ്പ് നാസയുടെ യാത്രികയായി പലകുറി ബഹിരാകാശത്തേക്ക് കുതിക്കുകയും 342 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട് അവർ. ഇക്കുറി സ്വകാര്യ കമ്പനിയായ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് 58കാരിയായ സുനിത ഐ.എസ്.എസിലേക്ക് പോയത്. കൂടെ, ബുച്ച് വിൽമോർ എന്ന മറ്റൊരു യാത്രികനും.
ജൂൺ അഞ്ചിന് യാത്ര തിരിക്കുമ്പോൾ, ഒരാഴ്ച തങ്ങി മടങ്ങാനായിരുന്നു പദ്ധതി. പക്ഷെ, എൻജിൻ പണിമുടക്കിയതോടെ മടക്കയാത്ര 18ലേക്ക് മാറ്റി. എൻജിനിലെ ഹീലിയം ചോർച്ച പിന്നെയും തുടർന്നപ്പോൾ അഞ്ചു ദിവസം കൂടി ഐ.എസ്.എസിൽ തങ്ങാൻ തീരുമാനിച്ചു.
അതും പരാജയപ്പെട്ടു; ജൂൺ 26ന് മടങ്ങാനുള്ള ശ്രമവും വിഫലമായയോടെ കാര്യങ്ങൾ അൽപം ആശങ്കയിലേക്ക് വഴിമാറിയിരിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാർലൈനർ പോലൊരു പേടകത്തിന് പരമാവധി അവിടെ പിടിച്ചുനിൽക്കാനാകുക 45 ദിവസമാണ്; മറ്റു സ്പേസ് ഏജൻസികളുടെ സഹായത്തോടെ 72 ദിവസം വരെ മുന്നോട്ടുപോകാനായേക്കും. അതിനുതന്നെ കടമ്പകൾ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.