ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ നവംബർ 16 ന്

ഈ വർഷത്തെ അവസാന സൂപ്പർ മൂൺ നവംബർ 16 ന് (ശനിയാഴ്ച) ദൃശ്യമാകും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോഴാണ് സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടാകുന്നത്. 'ബീവർ മൂൺ' എന്നും ഇത് അറിയപ്പെടുന്നുണ്ട്. 2024-ലെ നാലാമത്തെ സൂപ്പർമൂൺ കൂടിയാണിത്.

നവംബർ 16 ന് പുലർച്ചെ 2.59 നാണ് സൂപ്പർ മൂണിനെ അതിന്റെ പൂർണ രൂപത്തിൽ കാണാൻ കഴിയുക. നവംബർ 15 ന് (വെള്ളിയാഴ്ച) സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിക്കും. ഇതിനു മുമ്പ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടേഴ്സ് മൂൺ എന്നിങ്ങനെയാണ് സൂപ്പർ മൂണുകൾ അറിയപ്പെടുന്നത്. സൂപ്പർ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം.

സൂപ്പർ മൂണിനൊപ്പം 'സെവൻ സിസ്റ്റേഴ്സ്' എന്നറിയപ്പെടുന്ന പ്ലീയാഡ്‌സ് നക്ഷത്രങ്ങളെയും സ്ഥിരം കാണാൻ സാധിച്ചേക്കും. ഫ്രോസ്റ്റ് മൂൺ , സ്‌നോ മൂൺ എന്നീ പേരുകളും ഈ സൂപ്പർ മൂണിനുണ്ട്. 

Tags:    
News Summary - supermoon-beaver-moon-friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.