ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങിയതായി ഐ.എസ്.ആർ.ഒ. ലാൻഡർ മൊഡ്യൂളിലെ ഉപകരണങ്ങളുടെ പരിശോധനകൾ നടത്തിവരികയാണ്. ലാൻഡറിന്‍റെ പ്രവർത്തനം മികച്ച നിലയിൽ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
അതേസമയം, ലാൻഡർ പകർത്തിയ ചന്ദ്രന്‍റെ കൂടുതൽ ചിത്രങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന് 70 കിലോമീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രങ്ങളാണിവ.
ചന്ദ്രന്‍റെ ഉപരിതലം നിരീക്ഷിക്കാനുള്ളതാണ് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ. കാമറ കണ്ടെത്തുന്ന അനുയോജ്യമായ സ്ഥലത്താണ് ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തുക. ആഗസ്റ്റ് 23നാണ് വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.