റോ​​വ​​ർ ചന്ദ്രനിൽ സ​​ഞ്ച​​രി​​ച്ചു ​​തു​​ട​​ങ്ങി; ചന്ദ്രയാൻ 3ലെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്ത്

ബം​​ഗ​​ളൂ​​രു: ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തുന്നതിന് തൊട്ട് മുമ്പ് ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണിത്. പേടകം ചന്ദ്രനിൽ ഇറങ്ങിയ ശേഷമുള്ള ആദ്യ ചിത്രവും സോഫ്റ്റ് ലാൻഡിങ്ങിനിടെ പകർത്തിയ ചിത്രവും കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.


Full View

അതേസമയം, ച​​ന്ദ്ര​​യാ​​ൻ 3​​ലെ റോ​​ബോ​​ട്ടി​​ക് വാ​​ഹ​​ന​​മാ​​യ റോ​​വ​​ർ പരീക്ഷണത്തിനായി ചന്ദ്രോപരിതലത്തിൽ സ​​ഞ്ച​​രി​​ച്ചു ​​തു​​ട​​ങ്ങി. പ​​ര്യ​​​വേ​​ക്ഷ​​ണ​​ത്തി​​ൽ റോ​​വ​​ർ ക​​ണ്ടെ​​ത്തു​​ന്ന ഓ​​രോ വി​​വ​​ര​​ങ്ങ​​ളും ലാ​​ൻ​​ഡ​​ർ വ​​ഴി ച​​ന്ദ്ര​​യാ​​ൻ 2ന്‍റെ ഓ​​ർ​​ബി​​റ്റ​​ർ വഴി ബം​​ഗ​​ളൂ​​രു​​വി​​ലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്‍വ​​ർ​​ക്കി​​ലെ (ഇ​​സ്ട്രാ​​ക്) മി​​ഷ​​ൻ ഓ​​പ​​റേ​​ഷ​​ൻ കോം​​പ്ല​​ക്സി​​ലേ​​ക്ക് (മോ​​ക്സ്) കൈ​​മാ​​റും.

ച​​ന്ദ്രന്‍റെ ​​പ്ര​​ത​​ല​​ത്തി​​ൽ ആ​​റു ഡി​​ഗ്രി ച​​രി​​ഞ്ഞാ​​ണ് ലാ​​ൻ​​ഡ​​ർ നി​​ൽ​​ക്കു​​ന്ന​​ത്. പ​​രീ​​ക്ഷ​​ണ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ണ​​ർ​​ന്ന​​താ​​യും എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും പ്ര​​തീ​​ക്ഷി​​ച്ച ​​പോ​​ലെ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും ഐ.​​എ​​സ്.​​ആ​​ർ.​​ഒ അ​​റി​​യി​​ച്ചു.

ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയകരമായി ചന്ദ്രന്‍റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. തുടർന്ന് നാല് മണിക്കൂറിന് ശേഷമാണ് ലാ​​ൻ​​ഡ​​റി​​ന്റെ വാ​​തി​​ൽ തു​​റ​​ന്ന് റോ​​വ​​ർ റാം​​പി​​ലൂടെ ച​​ന്ദ്രന്‍റെ മണ്ണിൽ ഇ​​റ​​ങ്ങിയത്.

Full View


Tags:    
News Summary - The rover began traveling on the moon; Landing footage of Chandrayaan 3 is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.