സൗരയൂഥത്തിൽ മൂന്ന് ഉപഗ്രഹങ്ങളെക്കൂടി ജ്യോതിശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. യുറാനസിനെ ചുറ്റിക്കറങ്ങുന്ന ഒരു ഉപഗ്രഹത്തെയും നെപ്റ്റ്യൂണിന്റെ രണ്ട് ചന്ദ്രന്മാരെയുമാണ് ശാസ്ത്രജ്ഞർ ഭൂമിയിൽ സ്ഥാപിച്ച വിവിധ ദൂരദർശിനികളുടെ സഹായത്തോടെ കണ്ടെത്തിയത്. ശാസ്ത്രലോകത്തിന് ഇതുവരെയും യാതൊരു സൂചനയുമില്ലാതിരുന്ന മൂന്ന് കുഞ്ഞൻഗ്രഹങ്ങളെയാണ് ശാസ്ത്രലോകമിപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
ഉപഗ്രഹഗണത്തിലേക്ക് ഒരാൾകൂടി എത്തിയതോടെ യുറാനസിനിപ്പോൾ 28 ചന്ദ്രന്മാരായി. എട്ട് കിലോമീറ്റർ മാത്രം ചുറ്റളവുള്ള ഉപഗ്രഹത്തിന് ‘എസ് 2023 യു1’ എന്നാണ് തൽക്കാലം നാമകരണം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂനിയന്റെ നിയമാവലി പ്രകാരം ഏതെങ്കിലുമൊരു ഷേക്സ്പിയർ കഥാപാത്രത്തിന്റെ പേരാകും ഉപഗ്രഹത്തിന് നൽകുക.
ചിലിയിലെ ലാസ് കാംപനാസ് ഒബ്സർവേറ്ററിയിലെ മെഗല്ലൻ ടെലിസ്കോപിലൂടെ സ്കോട്ട് എസ്. ഷെപ്പേർഡ് എന്ന ശാസ്ത്രജ്ഞൻ നടത്തിയ നിരീക്ഷണമാണ് കണ്ടെത്തിലിൽ കലാശിച്ചത്.
നെപറ്റ്യൂണിന്റെ കണ്ടെത്തിലിന് പിന്നിലും ഷെപ്പേർഡ് തന്നെയാണ്. എന്നാൽ, ഹവായ് സർവകലാശാലയിലെയും നോർതേൺ അരിസോണ യൂനിവേഴ്സിറ്റിയിലെയും ഗവേഷകരുടെ സഹായവും ഇദ്ദേഹത്തിന് ലഭിച്ചു. എസ് 2022എൻ5, എസ് 2021 എൻ1 എന്നിങ്ങനെയാണ് ഗ്രഹങ്ങൾക്ക് തൽക്കാലം പേരിട്ടിരിക്കുന്നത്. ഇനി അവക്ക് ഏതെങ്കിലും കടൽദേവതമാരുടെ പേര് ലഭിക്കും. ഇതോടെ, നെപ്റ്റ്യൂണിന് 17 ഉപഗ്രഹങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.