ഇന്ന് രാത്രി ഇന്ത്യക്കാർ ഉറങ്ങുമ്പോൾ ഭൂമിക്ക് ഒരു മിനി മൂണിനെ കിട്ടും

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് കൂട്ടാളിയായി മിനി മൂൺ ഇന്നെത്തും. ഇന്ന് മുതൽ നവംബർ 25 വരെ രണ്ട് മാസത്തേക്കാണ് ഈ ഛിന്നഗ്രഹം ചന്ദ്രനൊപ്പം ഉണ്ടാവുക. അതായത് 53 ദിവസം മിനി മൂൺ ഇവിടെയൊക്കെ കാണും. ചന്ദ്രനെ അപേക്ഷിച്ച് 350,000 മടങ്ങ് ചെറുതാണ് ഈ ഛിന്നഗ്രഹം. അതിനാൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകില്ല. പ്രത്യേക ദൂരദർശിനി വെച്ച് നോക്കിയാൽ പുലർച്ചെ 1.30ന് ശേഷം മിനി മൂണിനെ കാണാൻ സാധിക്കും. ഈ മിനിമൂൺ ഒരിക്കലും ഭൂമിയുമായി കൂട്ടിയിടിക്കില്ല.

ശനിക്ക് 146 ഉപഗ്രഹങ്ങളുണ്ട്. വ്യാഴത്തിന് 95ഉം. ചൊവ്വക്ക് രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഭൂമിക്ക് ഒരേയൊരു ഉപഗ്രഹമേയുള്ളൂ, ചന്ദ്രൻ. എന്നാൽ ചന്ദ്രന് ഉപഗ്രഹങ്ങളില്ല.ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ അകപ്പെടുന്ന ഛിന്നഗ്രഹത്തിന് 10 മീറ്റർ വ്യാസമാണുള്ളത്.

ഭൂമിക്ക് ചുറ്റും മിനി ഉപഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായല്ല. 1997ലും 2013ലും 2018ലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. യൂനിവേഴ്‌സിഡാഡ് കോംപ്ലൂട്ടൻസ് ഡി മാഡ്രിഡിൽ നിന്നുള്ള ഗവേഷകരായ കാർലോസ് ഡി ലാ ഫ്യൂന്റ മാർക്കോസിന്റെയും റൗൾ ഡി ലാ ഫ്യൂന്റ മാർക്കോസിന്യെും പഠനത്തിലാണ്‌ ഛിന്നഗ്രഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച്‌ പറയുന്നത്‌.

Tags:    
News Summary - Tonight, as India sleeps, earth will get a Mini Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.