അപോഫിസ് എന്ന ഛിന്നഗ്രഹത്തിന്റെ പ്രയാണം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. 2029 ഏപ്രിൽ 13ന് ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുന്ന ഈ ക്ഷുദ്രഗ്രഹം ഭൂമിയെ നശിപ്പിച്ചുകളയുമോ എന്നാണ് ആശങ്ക. 2036ലും ഗ്രഹം ഭൂമിക്കരികിലൂടെ പോകും. 370 മീറ്റർ വ്യാസമുള്ള ഈ ഗ്രഹമെങ്ങാനും ഭൂമിയിൽ പതിച്ചാലുണ്ടാകുന്ന അപകടം ചെറുതാവില്ല. നീലഗ്രഹത്തെ സമ്പൂർണമായി തന്നെ തകർക്കാൻ ഇതിനാകും. ഈ ആശങ്കയെ ശരിവെക്കുകയാണ് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. കഴിഞ്ഞദിവസം ഒരു ശാസ്ത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തരം അപകടങ്ങൾ വിദൂരമല്ല. അതിനാൽ, പുതിയ ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അതിനെ നേരിടുക എന്നതു മാത്രമാണ് പരിഹാരം. ഇത്തരം ചെറുഗ്രഹങ്ങളുടെ ദിശ മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. അടുത്തുതന്നെ അത് സംഭവിക്കും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.