അ​ബ​ഹ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യ ‘സൈ​റ്റ്​ സീ​യി​ങ്’​ ബ​സ്​ സ​ർ​വി​സ്

'സൈറ്റ്​ സീയിങ്'​ ബസ്​ സർവിസ്​ അബഹയിൽ

അബ​ഹ: അബഹയിലെത്തുന്ന വിനോദസഞ്ചാരികൾക്ക്​ പ്രകൃതി രമണീയ കാഴ്​ചകൾ ആസ്വദിക്കാനും പ്രധാനപ്പെട്ട സാംസ്​കാരിക, പുരാവസ്​തു, വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനും ബസ്​ സർവിസുകളൊരുക്കി സൗദി ടൂറിസം വകുപ്പ്​. മേഖലാ വിനോദസഞ്ചാര വികസന ബോർഡിന്​ കീഴിൽ അൽഉഖൈർ കമ്പനിയാണ്​ ടൂറിസ്​റ്റ്​​ ബസ്​ സർവിസ്​ നടത്തുന്നത്​. 45 മിനിറ്റിലധികം നീളുതാണ്​ ഒരോ യാത്രയും. നാല്​ ബസുകളാണ്​ വൈകീട്ട്​ നാലിന്​​ ഖർയത്​ മിഫ്​താഹയിലെ 'ത്വലാൽ മദാഹ്​'തിയറ്ററിനടുത്തുനിന്ന്​ സർവിസ്​ നടത്തുന്നത്​.

ഒരോ ബസിലും പ്രധാനപ്പെട്ട പൈതൃക സ്ഥലങ്ങളെ പരിചയപ്പെടുത്തിത്തരാൻ ഗൈഡുകളുണ്ട്​. ഖാലിദിയയിലെ കിങ്​ ഫൈസൽ പള്ളി, മദീനത്തുൽ​ ആലിയ, പബ്ലിക്​ ലൈബ്രററി, ദേശീയ മ്യൂസിയം, വേനലാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിവിധ പ്രദർശനങ്ങൾ തുടങ്ങിയ സാംസ്​കാരിക, പൈതൃക, പൗരാണിക കെട്ടിടങ്ങളും സ്ഥലങ്ങളും സന്ദർശിക്കുന്നതിലുൾപ്പെടും. ആരോഗ്യ മുൻകരുതൽ പാലിച്ചാണ്​ ടൂറിസ്​റ്റ്​ ബസുകൾ സർവിസ്​ നടത്തുന്നത്​. സാമൂഹിക അകലം പാലി​ക്കേണ്ടതിനാൽ 12 മുതൽ 15 വരെ​ ആളുകളെയാണ്​ ബസുകളിൽ കയറ്റുന്നത്​. ഒരോ യാത്രക്കു ശേഷവും ബസുകൾ അണുമുക്തമാക്കുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.