'സൈറ്റ് സീയിങ്' ബസ് സർവിസ് അബഹയിൽ
text_fieldsഅബഹയിൽ വിനോദസഞ്ചാരികൾക്കുവേണ്ടി ഏർപ്പെടുത്തിയ ‘സൈറ്റ് സീയിങ്’ ബസ് സർവിസ്
അബഹ: അബഹയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രകൃതി രമണീയ കാഴ്ചകൾ ആസ്വദിക്കാനും പ്രധാനപ്പെട്ട സാംസ്കാരിക, പുരാവസ്തു, വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനും ബസ് സർവിസുകളൊരുക്കി സൗദി ടൂറിസം വകുപ്പ്. മേഖലാ വിനോദസഞ്ചാര വികസന ബോർഡിന് കീഴിൽ അൽഉഖൈർ കമ്പനിയാണ് ടൂറിസ്റ്റ് ബസ് സർവിസ് നടത്തുന്നത്. 45 മിനിറ്റിലധികം നീളുതാണ് ഒരോ യാത്രയും. നാല് ബസുകളാണ് വൈകീട്ട് നാലിന് ഖർയത് മിഫ്താഹയിലെ 'ത്വലാൽ മദാഹ്'തിയറ്ററിനടുത്തുനിന്ന് സർവിസ് നടത്തുന്നത്.
ഒരോ ബസിലും പ്രധാനപ്പെട്ട പൈതൃക സ്ഥലങ്ങളെ പരിചയപ്പെടുത്തിത്തരാൻ ഗൈഡുകളുണ്ട്. ഖാലിദിയയിലെ കിങ് ഫൈസൽ പള്ളി, മദീനത്തുൽ ആലിയ, പബ്ലിക് ലൈബ്രററി, ദേശീയ മ്യൂസിയം, വേനലാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിവിധ പ്രദർശനങ്ങൾ തുടങ്ങിയ സാംസ്കാരിക, പൈതൃക, പൗരാണിക കെട്ടിടങ്ങളും സ്ഥലങ്ങളും സന്ദർശിക്കുന്നതിലുൾപ്പെടും. ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ടൂറിസ്റ്റ് ബസുകൾ സർവിസ് നടത്തുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ 12 മുതൽ 15 വരെ ആളുകളെയാണ് ബസുകളിൽ കയറ്റുന്നത്. ഒരോ യാത്രക്കു ശേഷവും ബസുകൾ അണുമുക്തമാക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.