ഡോണൾഡ് ട്രംപ് ഇനി ട്വിറ്റർ കണ്ടേക്കില്ല; പ്രസിഡന്‍റായാൽ പോലും വിലക്ക് തുടരും

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ട്വിറ്റർ ഏർപ്പെടുത്തിയ വിലക്ക് എക്കാലത്തേക്കും തുടർന്നേക്കുമെന്ന് സൂചന. ട്രംപ് ഇനിയൊരിക്കൽ പ്രസിഡന്‍റ് പദവിയിൽ തിരികെയെത്തിയാൽ പോലും വിലക്ക് തുടരുമെന്ന് ട്വിറ്റർ ചീഫ് ഫിനാൻഷ്യൽ ഓഫിസർ നെദ് സെഗാൽ പറഞ്ഞു.

ഒരാളെ ട്വിറ്ററിൽ നിന്ന് ഒഴിവാക്കുമ്പോൾ, അയാൾ ആരായാലും, പൊതുപ്രവർത്തകനായാലും ഉദ്യോഗസ്ഥനായാലും, അയാളെ ഒഴിവാക്കുക തന്നെ ചെയ്യുകയെന്നതാണ് ഞങ്ങളുടെ നയം. ആളുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കൽ ഞങ്ങളുടെ നയത്തിന്‍റെ ഭാഗമാണ്. അത്തരത്തിൽ ഒഴിവാക്കപ്പെടുന്ന ആളുകളെ തിരികെയെത്താൻ ട്വിറ്റർ പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല -നെദ് സെഗാൽ പറഞ്ഞു.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടതിന് പിന്നാലെ പാർലമെന്‍റായ കാപ്പിറ്റൽ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയിരുന്നു. ട്രംപിന്‍റെ ട്വീറ്റുകൾ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് വ്യക്തമാക്കിയാണ് ട്വിറ്റർ അദ്ദേഹത്തിന്‍റെ അക്കൗണ്ട് സ്ഥിരമായി പൂട്ടിയത്. എട്ട് കോടിയോളം പേർ ട്രംപിനെ ട്വിറ്ററിൽ ഫോളോ ചെയ്തിരുന്നു. 

Tags:    
News Summary - Donald Trump Won't Be Allowed On Twitter Ever Again: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.