ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലാണ് സംഭവം. ദ്വീപിലെ റോഡുകളും ബ്രിഡ്ജുകളും പാർക്കുകളും എണ്ണമറ്റ ചുവന്ന ഞണ്ടുകളാൽ നിറഞ്ഞുകവിയുകയായിരുന്നു. വർഷാവർഷമുള്ള സമുദ്രത്തിലേക്കുള്ള കുടിയേറ്റത്തിന്‍റെ ഭാഗമായാണ് ഞണ്ടുകൾ റോഡുകളിലേക്ക് ഇറങ്ങിയത്. കുടിയേറ്റത്തെ തുടർന്ന് ദ്വീപിലെ നിരവധി റോഡുകളും പാലങ്ങളും അടച്ചിടുകയും ചെയ്തു. കാല് കുത്താൻ പോലും സ്ഥലമില്ലാത്തവിതം ഞണ്ടുകൾ പൊതുഗതാഗത സംവിധാനങ്ങൾ കീഴടക്കിയതിനാൽ ദ്വീപ് പാതി ലോക്ഡൗണിലായ അവസ്ഥയിലാണ്.
വടക്കുപടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഈ ചെറിയ ദ്വീപ് എല്ലാ വർഷവും ഞണ്ടുകളുടെ ഇതുപോലുള്ള കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. ഏകദേശം 50 ദശലക്ഷത്തോളം ഞണ്ടുകളാണ് ഇത്തരത്തിൽ ദ്വീപിൽ നിന്ന് സമുദ്രത്തിലേക്ക് പലായനം ചെയ്യുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഞണ്ട് കുടിയേറ്റമാണ് എന്ന് പറയാം.
ഞണ്ടുകളുടെ കൂട്ടത്തോടെയുള്ള പോക്ക് കാണാൻ തന്നെ നല്ല ചേലാണ്. അതിന്‍റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും ഏറെ കാഴ്ച്ചക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.