19ാം നിലയിൽ നിന്ന് താഴേക്ക് വീണ് 82കാരി; തുണിയുണക്കാനിട്ട റാക്കിൽ തലകീഴായി കുരുങ്ങി, അത്ഭുതം ഈ രക്ഷപ്പെടൽ -VIDEO

19ാം നിലയിൽ നിന്ന് വീണ 82കാരിയുടെ രക്ഷപ്പെടലിനെ അത്ഭുതം എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. 18ാം നിലയിലെ തുണിയുണക്കാനിട്ട റാക്കിൽ കാൽ കുരുങ്ങിയതാണ് ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്ന വയോധികയെ ഫയർഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ചൈനയിലെ യാങ്സു നഗരത്തിലാണ് സംഭവം.

തലകീഴായി തൂങ്ങിക്കിടക്കുന്ന ഇവരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ച് മാത്രമാണ് കാണാനാകുക. ഇവർക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

വിഡിയോ കാണാം...


Tags:    
News Summary - 82-year-old woman dangles upside down after falling from 19th-floor balcony, rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.